കരിപ്പൂർ/മുംബൈ: കോവിഡ് പശ്ചാത്തലത്തിൽ തീർഥാടകരെ അയക്കരുതെന്ന സൗദി അറേബ്യയുടെ അഭ്യർഥന മാനിച്ച് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർഥാടനമില്ലെന്ന് കേന്ദ്ര സർക്കാർ. അപേക്ഷിച്ച 2.13 ലക്ഷം േപർക്കും മുഴുവൻ പണവും ബാങ്ക് അക്കൗണ്ടുകളിൽ തിരിച്ചുനൽകാൻ നിർദേശം നൽകി. ചൊവ്വാഴ്ച പണം തിരിച്ചു നൽകി തുടങ്ങിയതായി ഹജ്ജ് ഹൗസ് വൃത്തങ്ങളും പറഞ്ഞു. തിങ്കളാഴ്ച സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ഫോണിൽ ബന്ധപ്പെട്ടതായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു.
സൗദിയിൽ കഴിയുന്ന വിദേശികളടക്കം പതിനായിരം തീർഥാടകരെ മാത്രം പെങ്കടുപ്പിച്ച് ഹജ്ജ് നടത്താൻ സൗദി അറേബ്യ തീരുമാനിച്ചതോടെ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവരെ അടുത്തവർഷം പരിഗണിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവർക്ക് അടുത്തവര്‍ഷം നറുക്കെടുപ്പില്ലാതെ അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും സംസ്ഥാന ഹജ്ജ് കമ്മിറ്റി രേഖാമൂലം ആവശ്യപ്പെട്ടതായി ചെയർമാൻ സി. മുഹമ്മദ് ഫൈസി അറിയിച്ചു. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടവർ രണ്ടു ഗഡുക്കളായി 2,01,000 രൂപ വീതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയിലേക്ക് അടച്ചിരുന്നു. ഈ തുക ഒരുമാസത്തിനകം അക്കൗണ്ടിലെത്തും.
കേരളത്തിൽനിന്ന് 26,064 അപേക്ഷകരാണുണ്ടായിരുന്നത്. ഇതിൽ 10,834 പേർക്കാണ് അവസരം ലഭിച്ചത്. 4,435 പുരുഷന്മാരും 6,399 സ്ത്രീകളുമാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 1,095 പേർ 70 വയസ്സിന് മുകളിലുള്ളവരും 1,737 പേർ മഹ്റം (പുരുഷ തുണയില്ലാതെ നാല് പേരടങ്ങുന്ന സ്ത്രീകളുടെ സംഘം) വിഭാഗത്തിലുമാണ്. ഇവർക്ക് േനരിട്ടും ബാക്കിയുള്ളവർക്ക് നറുക്കെടുപ്പിലൂെടയുമാണ് അവസരം ലഭിച്ചത്.
കൂടുതൽ മലപ്പുറം, കോഴിക്കോട് ജില്ലക്കാരാണ്. 9,350 പേരുടെ പാസ്പോർട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിൽനിന്ന് രണ്ടുലക്ഷം പേർക്കാണ് നേരത്തേ അനുമതി നൽകിയത്. ഇതിൽ 1,40,000 പേർ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 60,000 പേർ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ മുഖേനയുമാണ് പോകേണ്ടിയിരുന്നത്. അപേക്ഷകർ പാസ്പോര്‍ട്ട് തിരികെ വാങ്ങാൻ അറിയിപ്പ് ലഭിച്ച ശേഷമേ ഹജ്ജ് കമ്മിറ്റി ഓഫിസിൽ എത്തേണ്ടതുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.