കായംകുളം: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ കോളജ് ഓഫ് എൻജിനീയറിങ്ങിൽ മുസ്ലിം വിദ്യാർഥികൾക്കും ജീവനക്കാർക്കും വെള്ളിയാഴ്ച ജുമുഅ നമസ്കരിക്കാൻ അവസരം നൽകണമെന്ന് സർക്കാർ ഉത്തരവ്. ഉച്ചക്ക് 12 മുതൽ രണ്ടുവരെ പള്ളികളിൽ പ്രാർഥനക്ക് പോകാനാണ് അനുമതി. ഇതുസംബന്ധിച്ച് കോളജ് പ്രിൻസിപ്പലിന് നിർദേശം നൽകാൻ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. യു. പ്രതിഭ ഹരി എം.എൽ.എ വിദ്യാഭ്യാസ മന്ത്രിക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകിയിരുന്നു.
മുസ്ലിം വിദ്യാർഥികൾക്ക് പ്രാർഥനക്കുള്ള അവസരം നിഷേധിക്കുന്നത് വൻ പ്രതിഷേധങ്ങൾക്ക് വഴിതെളിെച്ചങ്കിലും വഴങ്ങാൻ കോളജ് മാനേജ്മെൻറ് തയാറായിരുന്നില്ല. എസ്.എഫ്.െഎ, കെ.എസ്.യു, എം.എസ്.എഫ്, എസ്.െഎ.ഒ തുടങ്ങിയ സംഘടനകൾ അനുമതി നൽകണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു. ഇൗ വിഷയംകൂടി ഉന്നയിച്ച് എസ്.എഫ്.െഎ കോളജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമത്തിൽ കലാശിച്ചിരുന്നു.
കോടികളുടെ നഷ്ടമാണ് കോളജിനുണ്ടായത്. കെ.എസ്.യുവാകെട്ട കോളജ് കവാടത്തിൽ ജുമുഅ നമസ്കാരം നിർവഹിച്ചാണ് പ്രതിഷേധം അറിയിച്ചത്. അനുമതി ആവശ്യപ്പെട്ട് കോളജിലേക്ക് പ്രകടനം നടത്തിയതിന് നിരവധി വിദ്യാർഥികൾ കേസിൽ പ്രതികളായിട്ടുണ്ട്. ഇൗ സാഹചര്യത്തിലാണ് സർക്കാറിെൻറ ഇടപെടൽ മുസ്ലിം വിദ്യാർഥികൾക്ക് ആശ്വാസമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.