തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാനുള്ള സുപ്രീംകോടതിവിധി ന ടപ്പാക്കാൻ കൂടുതൽ സാവകാശം തേടാനുള്ള വഴി സംസ്ഥാന സർക്കാർ േതടുന്നു. കെട്ടിടങ്ങൾ പൊ ളിക്കുേമ്പാൾ ഉണ്ടായേക്കാവുന്ന പരിസ്ഥിതിപ്രശ്നങ്ങളും എടുക്കേണ്ട മുൻകരുതലുക ളും സംബന്ധിച്ച ചെന്നൈ െഎ.െഎ.ടി റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ ചൂണ്ടിക്കാട്ടി സമയം തേടാനാണ് ആലോചന. അതേസമയം സെപ്റ്റംബർ 23 നകം പൊളിക്കണമെന്ന കോടതിയുടെ അന്ത്യശാ സനം മുന്നിൽനിൽക്കേ ഡൽഹിയിലെ മുതിർന്ന അഭിഭാഷകരിൽനിന്നടക്കം നിയമോപദേശം തേടിയ ശേഷമാവും സർക്കാർ അഭിപ്രായം അറിയിക്കുക. ഒപ്പം ഫ്ലാറ്റുടമകളുടെ പക്ഷം കേട്ടില്ലെന്ന താമസക്കാരുടെ പരാതി ചൂണ്ടിക്കാട്ടി തിരുത്തൽ ഹരജി നൽകുന്നതും പരിഗണനയിലാണ്.
അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇത്രയും വലിയ ഫ്ലാറ്റുകൾ പൊളിക്കുന്നതിെൻറ അപ്രായോഗികതയും അതുണ്ടാക്കുന്ന പരിസ്ഥിതിപ്രശ്നവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തണമെന്ന അഭിപ്രായമാണ് തദ്ദേശവകുപ്പിനും നിയമവകുപ്പിനും മുഖ്യമന്ത്രിയുടെ ഒാഫിസിനുമുള്ളത്.
ഫ്ലാറ്റുകൾ െപാളിക്കുന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകിയ ചെന്നൈ െഎ.െഎ.ടി അതിന് കുറഞ്ഞത് നാല് മാസം വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ധിറുതിപിടിച്ച് ഫ്ലാറ്റുകൾ പൊളിക്കുന്നത് അപ്രായോഗികമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പൊളിക്കുേമ്പാൾ വൻതോതിൽ മലിനീകരണം ഉണ്ടാകും.
പൊളിക്കുേമ്പാഴുണ്ടാവുന്ന കോൺക്രീറ്റ്, ഇതര മാലിന്യങ്ങൾ എന്നിവ സംസ്കരിക്കുക വെല്ലുവിളിയാണ്. 45 മുതൽ 55 മീറ്റർ വരെ ഭൂമിക്കടിയിലേക്ക് നീളുന്ന ൈപലുകൾ പൊളിക്കുകയെന്നത് ശ്രമകരമാണ്.
പൊടിപടലം അടക്കം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നവും ചൂണ്ടിക്കാട്ടപ്പെടുന്നു.
1980 ലെ കേന്ദ്ര വനസംരക്ഷണചട്ടത്തിലെ മൂന്നാംവ്യവസ്ഥ പ്രകാരം പരിസ്ഥിതിപ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാറിന് ഇടപെടാമെന്ന സാധ്യത ഉപയോഗിക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചത്.
മുനിസിപ്പാലിറ്റി നിയമവും മുനിസിപ്പാലിറ്റി കെട്ടിടനിർമാണചട്ടവും പ്രകാരം ഫ്ലാറ്റ് പൊളിക്കേണ്ട ബാധ്യത മരട് മുനിസിപ്പാലിറ്റിക്കാണ്. ഫ്ലാറ്റ് സമുച്ചയങ്ങളിലെ 343 ഫ്ലാറ്റുകളിലായി 191 താമസക്കാരാണുള്ളതെന്നാണ് മുനിസിപ്പാലിറ്റിയുടെ കണക്ക്. അതിൽതന്നെ 30 മുതൽ 40 വരെ താമസക്കാർ വാടകക്കാരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.