Posted On
date_range Updated On
date_range ആരിഫ് മുഹമ്മദ്ഖാനെ ബി.ജെ.പി സംസ്ഥാന ‘പ്രസിഡൻറാ’ക്കി സൈബർ ആക്രമണം
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ബി.ജെ.പിയുടെ സംസ്ഥാന ‘പ്രസിഡൻ റാ’ക്കി സൈബർ വിരുതന്മാരുടെ കളി. ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സാഹചര്യം നിലനിൽക്കെയാണ് വ്യക്തിവിവരണം നൽകുന്ന ആരിഫ് മുഹമ്മദ്ഖാെൻറ വിക്കിപീഡിയ പേജിൽ അദ്ദേഹത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ പദവി കൂടി നൽകി ചില ‘വിരുതന്മാർ’ പണിപറ്റിച്ചത്.
ശനിയാഴ്ചയാണ് ഇത് ഗവർണറുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ശ്രദ്ധയിൽെപടുന്നത്. ഉടൻതന്നെ ആ അപ്ഡേഷൻ നീക്കം ചെയ്തു. എന്നാൽ പത്ത് തവണയിലേറെ ഇൗ പദവി നൽകിയുള്ള തിരുത്തലുകൾ ഇൗ പേജിൽ മാറിമാറി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.