സംരംഭകരോട് തുറന്ന സമീപനം; സാബു ജേക്കബിന്റെ പരാമര്‍ശങ്ങള്‍ സമൂഹം വിലയിരുത്തട്ടെ -മന്ത്രി പി രാജീവ്

തിരുവനന്തപുരം: സര്‍ക്കാറിന് എല്ലാ സംരംഭകരോടും തുറന്ന സമീപനമാണുള്ളതെന്നും സാബു ജേക്കബ് നടത്തുന്ന പ്രതികരണങ്ങള്‍ സമൂഹം പരിശോധിക്കട്ടെയെന്നും വ്യവസായമന്ത്രി പി. രാജീവ്.

ആട്ടിപ്പായിച്ചുവെന്ന സാബു ജേക്കബിന്റെ ആരോപണം ദൗര്‍ഭാഗ്യകരമാണ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും രാജീവ് കൂട്ടിച്ചേർത്തു.

കിറ്റക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാറിന് തുറന്ന സമീപനമാണുള്ളത്. കിറ്റക്സിന് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ ഇങ്ങനെ ഒരു പ്രചാരവേലക്ക് മുമ്പ് ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നല്ല രീതിയില്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്‍ഥനയാണ് നടത്തിയത്. നല്ല രീതിയില്‍ സർക്കാർ സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Kerala Government Open approach to entrepreneurs Says Minister P Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.