തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ കമീഷണറെ നിയോഗിക്കാം

ന്യൂഡൽഹി: തിരുവിതാംകൂർ ദേവസ്വം ബോർഡ്​ കമീഷണർ ബി. എസ്. തിരുമേനി സ്ഥാനമൊഴിയാൻ താത്പര്യമറിയിച്ച സാഹചര്യത്തിൽ പുതിയ കമീഷണറെ നിയോഗിക്കാൻ അനുമതി തേടിയുള്ള സംസ്ഥാന സർക്കാരി​െൻറ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.

അഡിഷണൽ സെക്രട്ടറിമാരായ ബി. എസ്.പ്രകാശ്, ടി. ആർ. ജയ്‌പാൽ എന്നിവരിൽ ഒരാളെ പുതിയ കമീഷണറായും, മറ്റെയാളെ ശബരിമല മാസ്​റ്റർ പ്ലാൻ ഉന്നത അധികാര സമിതി മെമ്പർ സെക്രട്ടറിയായും നിയമിക്കണമെന്നുള്ള സർക്കാറി​െൻറ ആവശ്യവും കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

2021 മെയ് 31-ന് വിരമിക്കുന്ന സാഹചര്യത്തില്‍ മാതൃവകുപ്പിലേക്ക് തനിക്ക്മ ടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിരുമേനി കത്ത് നല്‍കിയതായി സംസ്ഥാന സര്‍ക്കാർ കോടതിയെ അറിയിച്ചു. 2019 ഡിസംബറിലാണ് ഐ.എ.എസ്. ഉദ്യോഗസ്ഥനായ ബി.എസ്. തിരുമേനിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറായി നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കിയത്.

Tags:    
News Summary - kerala government can appoint new commissioner in travancore dewasom board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.