Posted On
date_range Updated On
date_range പ്രളയം: കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് വെളിപ്പെടുത്താനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
കൊച്ചി: സംസ്ഥാനത്ത് പ്രളയക്കെടുതി വിലയിരുത്താനെത്തിയ പ്രത്യേകസംഘം സമർപ്പിച്ച റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന് കേന്ദ്ര മന്ത്രാ ലയം. റിപ്പോർട്ടിന്മേലുള്ള തീരുമാനം സംസ്ഥാന സർക്കാറിനെയും പാർലമെൻറിനെയും മാത്രമ േ അറിയിക്കേണ്ടതുള്ളൂവെന്നാണ് കേന്ദ്ര നിലപാട്.
അഡ്വ. ഡി.ബി. ബിനുവാണ് കേന്ദ്രസംഘത്തിെൻറ റിപ്പോർട്ടിെൻറ പകർപ്പും റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികളും ലഭ്യമാക്കാൻ വിവരാവകാശ അപേക്ഷ നൽകിയത്. എന്നാൽ, സർക്കാർതലത്തിൽ കൂടിയാലോചന നടത്തി നിഗമനങ്ങളിലെത്താനും ദേശീയ ദുരന്ത പ്രതികരണഫണ്ടിൽനിന്ന് (എൻ.ഡി.ആർ.എഫ്) അനുവദിക്കേണ്ട സഹായം കണക്കാക്കാനും ഉദ്ദേശിച്ചുള്ളതാണ് കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് എന്നാണ് മന്ത്രാലയത്തിെൻറ മറുപടി. തീരുമാനങ്ങൾ ബന്ധപ്പെട്ട കക്ഷികളെ മാത്രമേ അറിയിക്കേണ്ടതുള്ളൂ.
റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കേരളത്തിന് 169.63 കോടി സഹായം അനുവദിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ വിവരാവകാശനിയമത്തിെൻറ എട്ട് (1) ഇ വകുപ്പ് പ്രകാരം റിപ്പോർട്ടിെൻറ പകർപ്പ് നൽകാനാവില്ലെന്നും വ്യക്തമാക്കി. എന്നാൽ, വിശ്വാസാധിഷ്ഠിത ബന്ധത്തിന്മേൽ ഒരുവ്യക്തിക്ക് ലഭ്യമായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിെന ഇൗ വകുപ്പ് തടസ്സമാകുന്നുള്ളൂവെന്നും പ്രളയത്തെക്കുറിച്ച് പഠിച്ച കേന്ദ്രസംഘത്തിെൻറ റിപ്പോർട്ട് ഇതിെൻറ പരിധിയിൽ വരില്ലെന്നുമാണ് വിവരാവകാശ പ്രവർത്തകരുടെ വാദം. റിപ്പോർട്ടിെൻറ പകർപ്പ് നൽകാത്തതിനെതിരെ കേന്ദ്ര വിവരാവകാശ കമീഷനെ സമീപിക്കുമെന്ന് അഡ്വ. ഡി.ബി. ബിനു അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.