തൃശൂർ: പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കാനുള്ള പദ്ധതിയിൽ 250 വീടുകളുമായി േജായ് ആലുക്കാസ് ഗ്രൂപ് കൈേകാർക്കുന്നു. 15 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്. ജോയ് ആലുക്കാസ് ഗ്രൂപ്പിലെ ജീവനക്കാരും മറ്റ് അഭ്യുദയകാംക്ഷികളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ആറുലക്ഷം രൂപ വീതം ചെലവിലാണ് വീടുകൾ നിർമിച്ചുനൽകുകെയന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയർമാൻ ജോയ് ആലുക്കാസും ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും വാർത്തക്കുറിപ്പിൽ അറിയിച്ചു.
സന്തോഷം നിറയുന്ന വീടുകൾ, അതാണ് ഞങ്ങളുടെ ലക്ഷ്യം. 600 ചതുരശ്ര അടി വലുപ്പത്തിൽ രണ്ടു കിടപ്പുമുറികളും ഡൈനിങ്-ലിവിങ് സൗകര്യവും അടുക്കളയും സിറ്റൗട്ടും ഉള്ള കോൺക്രീറ്റ് വീടുകളാണ് നിർമിക്കുക. കേരളത്തിലെ ഏറ്റവും പ്രളയബാധിതമായ സ്ഥലങ്ങളിൽ പരിസ്ഥിതിക്ക് ഇണങ്ങുന്നതും സ്ഥലത്തിന് അനുയോജ്യവുമായ വീടുകളാണ് വിദഗ്ധ ആർക്കിടെക്ടുകളെക്കൊണ്ട് രൂപകൽപന ചെയ്യിച്ച് നിർമിച്ചുനൽകുക. പദ്ധതിയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നടപ്പാക്കുകയെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
പ്രളയത്തിലും മണ്ണിടിച്ചിലിലും പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ് ഷോറൂമുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷഫോറം പൂരിപ്പിച്ച് നൽകാം. ഇൗ അപേക്ഷകളിൽനിന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് അർഹരെ കണ്ടെത്തുക. പ്രളയകാലത്ത് ആലുക്കാസ് ഫൗണ്ടേഷൻ വളൻറിയർമാർ പ്രളയ മേഖലകളിൽ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും മരുന്നും മറ്റുമായി, ഒറ്റപ്പെട്ട വീടുകളിലും അഭയ കേന്ദ്രങ്ങളിലും അശരണരായി കഴിഞ്ഞവർക്ക് ആശ്വാസമേകിയിരുന്നു. വിശദ വിവരങ്ങൾക്ക് ജോയ് ആലുക്കാസ് ഫൗണ്ടേഷെൻറ തൃശൂർ ഒാഫിസുമായി ബന്ധപ്പെടുക: 0487 2329222.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.