Posted On
date_range Updated On
date_range 55 ലക്ഷം പേരെ പ്രളയം ബാധിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ
കൊച്ചി: സംസ്ഥാനത്തെ 55 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചതായി സർക്കാർ ഹൈകോടതിയിൽ. 775 വില്ലേജുകളാണ് വെള്ളത്തിനടിയിലായത്. പ്രാഥമിക കണക്കനുസരിച്ച് 19,512 കോടിയാണ് ആഗസ്റ്റ് 17 വരെയുള്ള നഷ്ടം. മേയ് 29 മുതൽ ആഗസ്റ്റ് 25 വരെ മഴക്കെടുതിയിൽ 445 പേർ മരിച്ചു. 15 പേരെ കാണാതായി.
140 പേർക്ക് ഗുരുതര പരിക്കേറ്റു. 10,000 കിലോമീറ്ററിലേറെ പൊതുമരാമത്ത് -ഗ്രാമീണ റോഡുകളും ഒട്ടേറെ പാലങ്ങളും തകർന്നു. ഇടുക്കി സ്വദേശിനി എ.എ. ഷിബി നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് ഡിസാസ്റ്റർ മാനേജ്മെൻറ് അഡീ. സെക്രട്ടറി കെ. ഷൈലശ്രീയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.