Posted On
date_range Updated On
date_range സഹായം എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കണം -എ.കെ. ആൻറണി
തിരുവനന്തപുരം: കേരളത്തിലെ ഒാരോ വ്യക്തിയും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകിയാൽ സംസ്ഥാനം കരകയറുമെന്ന മുഖ്യമന്ത്രിയുടെ ആശയത്തോട് യോജിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രിയും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ. ആൻറണി. കഴിയുന്ന എല്ലാവരും ഒരു മാസത്തെ ശമ്പളം ദുരിത ബാധിതർക്കായി നൽകണം. സഹായം ഏത് രാജ്യത്തു നിന്ന് ലഭിച്ചാലും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ ആളുകളും സംസ്ഥാന സർക്കാറിനൊപ്പം നിൽക്കണം. അടിസ്ഥാന സൗകര്യമൊരുക്കാൻ അടിയന്തര ഇടപെടൽ നടത്തണം. പുതിയ കേരളത്തിന് ദീർഘകാല പദ്ധതികളാണ് വേണ്ടതെന്നും ഇതിനായി കൂടുതൽ കേന്ദ്രസഹായം ലഭിക്കുമെന്നാണ് താൻ കരുതുന്നതെന്നും ആൻറണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.