അടിയന്തര പ്രമേയ ചർച്ചക്കി​ടെ പ്രതിപക്ഷം സഭയിൽ നിന്ന്​ ഇറങ്ങി​േപായി

തിരുവനന്തപുരം: ​പ്രളയവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷം സഭയിൽ നിന്ന്​ ഇറങ്ങി പോയി. മുഖ്യമന്ത്രി മറുപടി പറയുന്നതിനിടെയാണ് ഇറങ്ങിപ്പോക്ക്​​. മന്ത്രിമാർ പറഞ്ഞ കണക്കുകളിൽ വൈരുധ്യമുണ്ടെന്ന് ആരോപിച്ചാണ്​ ​പ്രതിപക്ഷ പ്രതിഷേധം​. പ്രളയ ദുരിതാശ്വാസം വൈകുന്നുവെന്ന്​ ആരോപിച്ച്​ വി.ഡി. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലായിരുന്നു ചർച്ച.

മുഖ്യമന്ത്രി തൃപ്​തികരമായ മറുപടി നൽകി​യില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. പ്രളയം കഴിഞ്ഞ്​ മൂന്ന്​ മാസം പിന്നിട്ടിട്ടും കണക്കെട​ുപ്പ്​ പോലും പൂർത്തിയായിട്ടില്ല. കണക്കെടുത്തുകൊണ്ടിരിക്കുന്നു, സഹായത്തെ കുറിച്ച്​ ആലോചിക്കുന്നു എന്നെല്ലാമുള്ള പൊള്ളയായ വാഗ്​ദാനങ്ങൾ മാത്രമാണ്​ മുഖ്യമന്ത്രി നൽകുന്നത്​.

പതിനായിരം രൂപ കുറച്ചു പേർക്ക്​ നൽകിയതല്ലാതെ മറ്റൊരു ധനസഹായവും ലഭിച്ചിട്ടില്ല. വ്യാപാരികൾക്കും വ്യവസായികൾക്കുമുണ്ടായ നഷ്​ടത്തി​​​െൻറയും ജീവനോപാധികൾ നഷ്ടപ്പെട്ടതി​​​െൻറയും കണക്ക്​ ഇതുവരെ എടുത്തിട്ടില്ല. റവന്യൂ വകുപ്പ്​ ഇതുവരെ കണക്കെടുപ്പ്​ പൂർത്തീകരിച്ചിട്ടില്ലെന്നാണ്​ റവന്യൂ മന്ത്രി സഭയിൽ നൽകിയ മറുപടി. ഇനിയെന്ന്​ കണക്കെടുപ്പ്​ പൂർത്തിയാക്കി ധനസഹായം നൽകുമെന്ന്​ അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം സഹകരിക്കാൻ തയാറാണെന്നും സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala flood discussion; opposition walk out from assembly -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.