Posted On
date_range Updated On
date_range പ്രളയദുരന്തം: ധാർമികതയുണ്ടെങ്കിൽ പിണറായി രാജിവെക്കണം -ബെന്നി ബഹനാൻ
കൊച്ചി: പ്രളയദുരന്തം മനുഷ്യനിർമിതമാണെന്നും ഡാം മാനേജ്മെൻറിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്നുമുള ്ള അമിക്കസ്ക്യൂറി റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ രാഷ്ട്രീയ ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയ ൻ രാജിവെക്കണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ. യു.ഡി.എഫ് നിരന്തരം ഉന്നയിച്ചിരുന്ന ജുഡീഷ്യൽ അന്വേഷണം എന്ന ആവശ്യം അമിക്കസ്ക്യൂറിയും ശിപാർശ ചെയ്തതിെൻറ അടിസ്‌ഥാനത്തിൽ ഉടൻ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണം.
ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ സർക്കാറിന് അവകാശമില്ല. റിപ്പോർട്ട് വന്നശേഷവും ജനങ്ങളെ പരിഹസിക്കുകയും മാധ്യമങ്ങളോട് രോഷപ്രകടനം നടത്തുകയും ചെയ്യുന്ന വൈദ്യുതി മന്ത്രിയെ ഉടൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും യു.ഡി.എഫ് കൺവീനർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.