തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴയിൽ എട്ട് ജില്ലകളിലായി 80 ഓളം സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായെന്ന് മുഖ്യമ ന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസങ്ങളിലായി 42 മരണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. വയനാട് ജില്ലയിൽ മാത്രം 11 മരണം റിപ്പോർട്ട് ചെയ്തു. 186 ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. 1,08138 പേർ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെന്ന ും 30000ത്തോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിവി ധ ഏജൻസികളും സന്നദ്ധപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. മത്സ്യതൊഴിലാളികളും സമൂഹത്തി െൻറ വിവിധ ഭാഗത്തുള്ളവരും വിപത്തിെൻറ ആഘാതം തിരിച്ചറിഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഇത് പ്രതിസന്ധിയെ മറി കടന്ന് മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം നൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തസമ്മ േളനത്തിെൻറ പ്രസക്തഭാഗങ്ങൾ:
●തിരച്ചിൽ തുടരുന്നു
മേപ്പാടി പുത്തുമലയില്‍ എ ട്ട് മൃതദേഹങ്ങളാണ് ഇതുവരെ കിട്ടിയത്. പ്രദേശം മുഴുവന്‍ മണ്ണിനും ഇളകിയ പാറകള്‍ക്കു ം അടിയിലാണ്. പുത്തുമലയുടെ മറുഭാഗത്ത് കുടുങ്ങിപ്പോയ മുന്നൂറോളം പേരെ സുരക്ഷിതകേന് ദ്രങ്ങളില് എത്തിച്ചു. ഇനി കുറച്ചുപേര്‍ കൂടിയുണ്ട്. അവരെ ഉടനെ മാറ്റും. ഇവിടെ ഫയര്‍ഫോഴ ്സിെൻറ 40 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. കവളപ്പാറയില്‍ മൂന്നു മൃതദേഹങ്ങള്‍ ഇതുവരെ കിട്ടി. എല്ലാ സജ്ജീകരണങ്ങളോെടയും മണ്ണ് നീക്കി തിരച്ചില്‍ തുടരുകയാണ്. 30 അംഗ ഫയര്‍ഫോഴ്സ് സംഘമാണ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
●എത്രപേർ കുടുങ്ങിയെന്ന് പറയാനാവില്ല
ഉരുൾപൊട്ടലിൽപെട്ട് എത്രപേർ കുടുങ്ങിക്കിടപ്പുണ്ടെന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യമാണ്. എത്രപേർ അവിടെ താമസിച്ചിരുന്നുവെന്നതിനെ കുറിച്ച വിവരവുമില്ല. നിലവിൽ പല സ്ഥലങ്ങളിലേക്കും എത്തിപ്പെടാനാകാത്ത സാഹചര്യമുണ്ട്. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്ടറിൽ പോലും എത്താനാകുന്നില്ല. കേന്ദ്രസർക്കാറിൽനിന്ന് രക്ഷാദൗത്യത്തിനുള്ള എല്ലാ സഹായവും ലഭിക്കുന്നുണ്ട്. ആവശ്യമായ ഏത്
സേവനത്തിനും നാവികസേനയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
●ആശങ്കമാറാതെ വയനാട്
ശനിയാഴ്ച ഉച്ചവരെ വയനാട് ജില്ലയില്‍ മാത്രം 24,990 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വയനാട്ടില്‍ 186 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാണാസുര സാഗര്‍ ഡാമിെൻറ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴയാണ് ശനിയാഴ്ച പകൽ സമയത്തുണ്ടായത്. ഈ മഴവെള്ളം കരമാന്‍ തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇൗ മേഖലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കരമാന്‍ തോട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇരു കരകളിലുമുള്ള ജനങ്ങള്‍ അതിജാഗ്രത പാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള മേഖലകളില്‍നിന്ന് മിക്കവാറും പേരെ ഇതിനകം ഒഴിപ്പിച്ചു.
പമ്പയിൽ ജലനിരപ്പ് ഉയരുന്നു
എറണാകുളത്ത് മഴ അൽപം ശമിച്ചെങ്കിലും പത്തനംതിട്ടയില്‍ ശനിയാഴ്ച പകൽ ശക്തമായി മഴ പെയ്തു. പമ്പയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. ഇതു കണക്കിലെടുത്ത് തിരുവല്ലയില്‍ 15 ക്യാമ്പുകള്‍ തുടങ്ങി. കോഴഞ്ചേരിയില്‍ അപകട സാധ്യതാമേഖലകളില്‍നിന്ന് ഒഴിപ്പിക്കല്‍ ആരംഭിച്ചു.
●പേടിക്കേണ്ട, ഡാമുകളിൽ ഇനിയും വെള്ളം കൊള്ളും
ഡാമുകളിൽ ഇനിയും ജലം സംഭരിക്കാനുള്ള ശേഷിയുണ്ട്. എല്ലാ ഡാമുകളും നിറഞ്ഞുവെന്ന പ്രചാരണം ശരിയല്ല. ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ 35 ശതമാനം െവള്ളമേ ഇപ്പോഴുള്ളൂ. കഴിഞ്ഞ വർഷം ഇടുക്കി നിറഞ്ഞതിനെ തുടർന്ന് തുറന്നു വിടേണ്ടിവന്നിരുന്നു. കഴിഞ്ഞ വർഷം ഇതേദിവസം 98.25 ശതമാനമായിരുന്നു ഇടുക്കിയിലെ ജലനിരപ്പ്. നിലവിലെ സാഹചര്യത്തിൽ മേഖലയില്‍ ഉണ്ടാവുന്ന മഴവെള്ളത്തെയാകെ ശേഖരിച്ചുെവക്കാന് ഇടുക്കി അണക്കെട്ടിനു കഴിയും. അതിനാൽ കഴിഞ്ഞ പ്രളയകാലത്തേത് പോലുള്ള സ്ഥിതിവിശേഷം ഇക്കുറിയുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. പമ്പയില്‍ ഇപ്പോള്‍ 60.68 ശതമാനം വെള്ളമുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 99 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് നിറഞ്ഞുകവിഞ്ഞ കക്കി, ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെല്ലാം ഇപ്പോള്‍ സംഭരണശേഷിയുടെ പകുതിയില്‍ താഴയേ വെള്ളമുള്ളൂ. കുറ്റ്യാടി, പൊരിങ്ങല്‍ക്കുത്ത്, ബാണാസുര സാഗര്‍ അണക്കെട്ടുകള്‍ ഇപ്പോള്‍ നിറഞ്ഞിട്ടുണ്ട്.
●ഭൗതിക നഷ്ടം പരിഹരിക്കാം, പക്ഷേ ജീവൻ...
ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാം. എന്നാൽ, നഷ്ടപ്പെട്ട ജീവന് ആരുവിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. അതിന് പരിഹാരവുമില്ല. പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകൾക്കാണ് മുന്‍ഗണന നൽകുന്നത്. വീടൊഴിയാൻ ചിലപ്പോൾ പ്രയാസമുണ്ടാകും. എന്നാൽ, വീട് വിട്ടുപോകുന്നതിനെക്കാൾ വലിയ നഷ്ടമാണ് ജീവൻ അപായത്തിൽപെടുന്നത്. വീട് ഒഴിയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം തേടണം. സ്ഥിതിഗതികളെ മുന്‍കൂട്ടിക്കണ്ട് അപകട സാധ്യതയുള്ള ഇടങ്ങളില്‍നിന്ന് കഴിയുന്നത്ര ആളുകളെ മാറ്റിനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതാണ് ദുരന്തത്തെ മറികടക്കാനുള്ള ഏറ്റവും പ്രധാന മുന്‍കരുതല്‍. ഇതുമായി ജനങ്ങൾ സഹകരിക്കണം.
●ഒാഫിസുകൾ അടഞ്ഞ് കിടക്കരുത്
പൊതു അവധി ദിനങ്ങളാണെങ്കിലും സര്‍ക്കാര്‍ ഓഫിസുകള്‍ അടഞ്ഞു കിടക്കാന്‍ പാടില്ല. ദുരിതാശ്വാസ-രക്ഷാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഉദ്യോഗസ്ഥരും കര്മരംഗത്തുണ്ടാകണം. ബന്ധപ്പെട്ട എല്ലാ ശ്രേണിയിലുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നിശ്ചയിച്ചു നല്‍കാനും എല്ലാ വകുപ്പുകളിലും ഓഫിസുകളിലും ഉദ്യോഗസ്ഥര്‍ക്കു പുറമെ, വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന്മാരായ കലക്ടര്‍മാരുടെ ആവശ്യാനുസരണം ഈ സൗകര്യങ്ങള്‍ ഉറപ്പാക്കും.
●അനുഭവസമ്പത്തുള്ളവർ ഇറങ്ങണം
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അനുഭവസമ്പത്തുള്ളവർ രംഗത്ത് വരണം. വയോധികർ, കുട്ടികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കാണ് രക്ഷാപ്രവർത്തനത്തിൽ മുൻഗണന. ഉരുൾപൊട്ടൽ സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണം. രക്ഷാപ്രവർത്തനം കാണുന്നതിനായും പോകരുത്. പൊടുന്നനെ ഉണ്ടാകുന്ന ഉരുള്‍പൊട്ടലുകളാണ് ഏറ്റവുമധികം വിഷമിപ്പിക്കുന്നത്.
കാലാവസ്ഥ കേന്ദ്രത്തിെൻറയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യണം. ഉരുള്‍പൊട്ടല്‍ സമയത്ത് മരങ്ങളുടെ ചുവട്ടിൽ അഭയം തേടരുത്. കെട്ടിടാവശിഷ്ടങ്ങളില്‍ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവര്‍ മാത്രം ഏര്‍പ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.