Posted On
date_range Updated On
date_range ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പൊള്ളലേറ്റു
പാലക്കാട്: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമാര്‍ജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാർക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്കും നാട്ടുകാർക്കും പൊള്ളലേറ്റു. ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.