??????? ???????????? ????????? ??????????

നാടിനേക്കാൾ സുരക്ഷിതം കേരളം -റഷ്യൻ പൗരൻമാർ

ശംഖുംമുഖം: നിലവിലെ അവസ്ഥയില്‍ റഷ്യയെക്കാള്‍ സുരക്ഷിതം കേരളമെന്ന് റഷ്യൻ പൗരൻമാർ. കോവിഡിനെ തുടര്‍ന്ന് കേരളത് തില്‍ കുടുങ്ങിപ്പോയ 207 റഷ്യന്‍ വിനോദ സഞ്ചാരികളില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായമാണിത്. നിലവിലെ അവസ്ഥയില്‍ റ ഷ്യയില്‍ പോകുന്നതിനെക്കാള്‍ തല്‍ക്കാലം കേരളത്തില്‍ താമസിക്കുന്നതാണ് ഏറ്റവുമധികം സുരക്ഷിതമെന്ന് പത്തനംതി ട്ടയിലെ ഒരു ഹേംസ്​റ്റേയില്‍ താമസിക്കുന്ന മോസ്ക്കോ സ്വദേശിനിയായ ടറ്റിയാനാ കെര്‍മിന്‍ പറഞ്ഞു.

കേരളത്തില ്‍ കുടുങ്ങിയ തങ്ങളെ സ്വന്തം രാജ്യത്തേക്ക് കൊണ്ടുപോകാൻ റഷ്യന്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത ്തുമെന്ന് രണ്ടുതവണ റഷ്യ കോണ്‍സുലേറ്റ് ഇവരെ അറിയിച്ചിരുന്നു. വിമാനം എത്തുമെന്ന പ്രതീക്ഷയില്‍ പിറന്ന നാട്ടിൽ എത്താൻ മോഹമുദിച്ചുവെങ്കിലും പിന്നീടുള്ള സാഹചര്യങ്ങളാൽ കേരളത്തിൽ കഴിയുന്നത്​ നന്നായി എന്നാണ്​ ഇവരുടെ അഭിപ്രായം. റഷ്യയില്‍ എത്തിയാല്‍ പോലും കുറെ ദിവസത്തേക്ക് സ്വന്തം വീടുകളില്‍ എത്താന്‍ കഴിയാതെ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുമെന്നതും ഇപ്പോള്‍ റഷ്യയിലെ അതിശൈത്യവും കൂടി കണക്കിലെടുത്തതോടെ വിമാനം എത്താത്തത് നന്നായെന്നും ഇവരിൽ പലരും സൂചിപ്പിക്കുന്നു.

ലോകത്തിലെ ഏറ്റവും സുരക്ഷിത്വം കേരളമാ​െണന്ന് സ്വന്തം അനുഭവത്തിലൂടെ തിരിച്ചറിഞ്ഞതിനാൽ തല്‍ക്കാലം ഇവിടെത്തന്നെ തങ്ങാനാണ് മോഹമെന്നും ടറ്റിയാനാ പറഞ്ഞു. കേരളത്തില്‍ കുടുങ്ങിപ്പോയ തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന പണമെല്ലാം തീര്‍ന്ന് തുടങ്ങിയെന്നും റഷ്യന്‍ സര്‍ക്കാര്‍ പണം എത്തിക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ അതിനൊരു തീരുമാനം ഉണ്ടാകാത്തത് മാത്രമാണ് തങ്ങളെ അൽപ്പമെങ്കിലും വേദനിപ്പിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ കൈയിലെ പണം തീര്‍ന്നുവെന്ന് പറഞ്ഞ് മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ താമസിച്ചിരുന്നു റഷ്യന്‍ പൗരനെ പുറത്താക്കിയത് വാര്‍ത്തയായിരുന്നു.

റഷ്യയില്‍ തണുപ്പ് കാലം ആരംഭിച്ച ജനുവരിയിലായിരുന്നു ഇവര്‍ കേരളത്തില്‍ വിനോദ സഞ്ചാരത്തിന്​ എത്തിയത്. കൂടുതല്‍ പേരും തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ ശേഷം കോവളം, വര്‍ക്കല, പത്തനംതിട്ട, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും ഹോം സ്​റ്റേകളിലുമായി കഴിയുകയാണ്.

റഷ്യന്‍ വിമാനം തിരുവനന്തപുരത്ത് ഇറക്കാനുള്ള അനുമതി റഷ്യന്‍ കോണ്‍സുലേറ്റ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നും രണ്ടുതവണ നേടുകയും തങ്ങളുടെ പൗരന്‍മാരെ കൊണ്ടുപോകാൻ ചാർ​േട്ടഡ് വിമാനം എത്തുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ സംസ്ഥാന ടൂറിസം വകുപ്പിനെ അറിയിക്കുകയും ചെയ്​തിരുന്നു. തുടർന്ന്​ കേരളത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന റഷ്യക്കാരെ പൊലീസ് വാഹനങ്ങളില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കാന്‍ രണ്ടുതവണ സര്‍ക്കാര്‍ നടപടി ആരംഭിച്ചെങ്കിലും അവസാന നിമിഷം വിമാനം എത്തി​െല്ലന്ന് റഷ്യന്‍ കോണ്‍സുലേറ്റ് അറിയിക്കുകയായിരുന്നു.

Tags:    
News Summary - kerala is far better than russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.