മഴയിലും കോന്നിയിൽ പോളിങ്​ കുറഞ്ഞില്ല

പത്തനംതിട്ട: മഴയെ ​േതാൽപിച്ചും കോന്നിയിൽ പോളിങ്​ ശതമാനം ഉയർന്നു​. ​​പോളിങ്​ ശതമാനം അവസാനിക്കുന്ന ആറുമണിക ്ക്​ 70.07 ശതമാനമായിരുന്നു പോളിങ്​. ഈസമയം ആകെയുള്ള 212 ബൂത്തുകളിൽ 151 ബൂത്തുകളി​െല വോട്ടിങ്​ മാത്രമാണ്​ പൂർത്തിയായ ത്​.

അന്തിമ കണക്ക്​ പുറത്തുവരു​േമ്പാൾ പോളിങ്​ ശതമാനം കഴിഞ്ഞ തവണത്തെക്കാൾ ഉയരുമെന്നാണ്​ വിലിയിരുത്തുന്നത്​. കഴിഞ്ഞ ലോക്​സഭയിൽ 74.24 ശതമാനവും നിയമസഭയിൽ 73.19 ശതമാനവുമായിരുന്നു പോളിങ്​. തോരാമഴയിൽ തുടക്കത്തിൽ കോന്നിയിലെ വോ​ട്ടെടുപ്പ്​ മന്ദഗതിയിലായിരു​െന്നങ്കിലും ഉച്ചക്കുമുമ്പ്​ മഴ മാറിയതോടെ പോളിങ്​ ക്രമാനുഗതമായി ഉയരുകയുമായിരുന്നു.

പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത്​ വോട്ടർമാരെ ബൂത്തുകളിലെത്തിക്കാൻ മുന്നണി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങിയതും വോട്ടിങ്​ ശതമാനം താഴേക്കുപോകുന്നത്​ തടഞ്ഞു. മഴക്കൊപ്പം വോട്ടുയന്ത്രങ്ങളുടെ തകരാറും രാവിലെ വോട്ടിങ്​ ശതമാനം കുറയാൻ ഇടയാക്കി. അഞ്ചിടങ്ങളിലാണ്​ രാവിലെ യന്ത്രത്തകരാർ മൂലം വോട്ടിങ്​ തടസ്സപ്പെട്ടത്​.


ആദ്യ ഒരുമണിക്കൂറിൽ 3.26 ശതമാനം മാത്രമായിരുന്നു കോന്നിയിലെ വോട്ടിങ്​. അടുത്ത ഒരുമണിക്കൂറിലും ഇത്​ 5.87വരെ മാത്രമേ എത്തിയുള്ളു. പിന്നീട്​ മണിക്കൂറിൽ ഏഴു ശതമാനമായി വർധന. എന്നാൽ, ഒരുമണി കഴിഞ്ഞതോടെ വോട്ടിങ്​ മണിക്കൂറിൽ 10 ശതമാനം എന്ന നിലയിലേക്ക്​ ഉയർന്നു. ഉച്ചക്കുശേഷം മഴ മാറിനിന്നതോടെ വോ​ട്ടെടുപ്പ്​ സുഗമമായി മുന്നേറി.

Full View
Tags:    
News Summary - Kerala by election - Konni -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.