മേനക ഗാന്ധിയുടെ വെബ്​സൈറ്റ്​ കേരള സൈബർ വാരിയേഴ്​സ്​ ഹാക്ക്​ ചെയ്​തു

തിരുവനന്തപുരം: മൃഗസംരക്ഷണത്തിനായി മേനക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ‘പീപിൾ ഫോർ അനിമൽസ്’ എന്ന എൻ.ജി.ഒയുടെ വെബ്​സൈറ്റ്​ കേരള സൈബർ വാരിയേഴ്​സ്​ ഹാക്ക്​ ചെയ്തു. പാലക്കാട്​ അമ്പലപ്പാറയിൽ ആന ​െചരിഞ്ഞ സംഭവത്തിൽ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷസന്ദേശങ്ങൾ പ്രചരിപ്പിച്ചതിൽ പ്രതിഷേധിച്ചാണിത്​. ഇതുസംബന്ധിച്ച സ​ന്ദേശങ്ങളും ഹാക്കർമാർ വെബ്​സൈറ്റിൽ കുറിച്ചു. ഇതോടൊപ്പം സംഭവം നടന്ന പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ അടയാള​പ്പെടുത്തിയ ഗൂഗ്​ൾ മാപ്പും ഹാക്ക്​ ചെയ്യപ്പെട്ട വെബ്​സൈറ്റിൽ ചേർത്തിട്ടുണ്ട്​. 

പാലക്കാട്ട്​​ ഗർഭിണിയായ ആനയുടെ ദുഃഖകരമായ അന്ത്യത്തെ മേനക ഗാന്ധി വൃത്തികെട്ട രാഷ്​ട്രീയത്തിനായി വലിച്ചിഴച്ചെന്ന്​ വെബ്​സൈറ്റിൽ കുറിച്ച സന്ദേശത്തിൽ പറയുന്നു. ‘വിദ്വേഷസന്ദേശങ്ങൾ പ്രചരിപ്പിക്കാനാണ്​​ ബോധപൂർവം​ മലപ്പുറം ജില്ലയുടെ പേര് ചേർത്തത്​​. മുൻമന്ത്രിയും എം.പിയുമായ വ്യക്തി ഇത്തരത്തിൽ തെറ്റായ സ​ന്ദേശങ്ങൾ ​​​പ്രചരിപ്പിച്ചത്​ രാജ്യതാൽപര്യത്തിന്​ നിരക്കുന്നതല്ല. മലപ്പുറത്തെ ഹിന്ദു^മുസ്‍ലിം സൗഹാര്‍ദം തകര്‍ക്കാനാവാത്ത വിധം ശക്തമാണെന്നും’ വെബ്​സൈറ്റിൽ കുറിച്ചിട്ടുണ്ട്​. 


 

Tags:    
News Summary - Kerala cyber warrior hack menaka gandhi-Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.