ഇന്ന് 791 പേർക്ക് കോവിഡ്; 532 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല. അതേസമയം, ചികിത്സയിലിരുന്ന 133 പേർ രോഗമുക്തി നേടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ആരോഗ്യപ്രവർത്തകർ 15, ഐ.ടി.ബി.പി 1, ബി.എസ്.എഫ് 1, കെ.എസ്.ഇ 7, വിദേശത്തുനിന്നെത്തിയ 135 പേരും, മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 98 പേരും വെള്ളിയാഴ്ച കോവിഡ് ബാധിച്ചവരിൽ ഉൾപ്പെടുന്നു.

കോവിഡ് മൂലം ഒരു മരണവും റിപ്പോർട്ട് ചെയ്തു. തൃശൂർ പുല്ലൂർ സ്വദേശി ഷൈജുവാണ് മരിച്ചത്. സൗദി അറേബ്യയിൽ നിന്നെത്തി ജൂലൈ 14ന് ആത്മഹത്യ ചെയ്ത കുരുശ്ശേരി സ്വദേശി മുരളിയുടെ സ്രവപരിശോധന ഫലത്തിൽ കോവിഡ് പോസറ്റീവാണ്. ആതമഹത്യ ആയതിനാൽ കോവിഡ് മരണപ്പട്ടികയിൽ അദ്ദേഹം ഉൾപ്പെടില്ല. ഇരുവരുടെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തിരുവനന്തപുരം 246
എറണാകുളം 115
പത്തനംതിട്ട 87
ആലപ്പുഴ 57
കൊല്ലം 47
കോട്ടയം 39
കോഴിക്കോട്, തൃശൂർ, കാസർകോട് 32 വീതം
പാലക്കാട് 31
വയനാട് 28
മലപ്പുറം 25
ഇടുക്കി 11
കണ്ണൂർ 9

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
തൃശൂർ, മലപ്പുറം 32
കോഴിക്കോട്, കാസർകോട് 9 വീതം
തിരുവനന്തപുരം, കോട്ടയം, കണ്ണൂർ 8 വീതം
കൊല്ലം 7
ആലപ്പുഴ 6
ഇടുക്കി, എറണാകുളം 5
വയനാട് 4

6,029 പേർ ചികിത്സയിൽ
നിലവിൽ 6,029 പേർ ചികിത്സയിലുണ്ട്. 1,78,481 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 6,124 പേർ ആശുപത്രികളിലാണ്.
24 മണിക്കൂറിനകം 16,642 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 1152 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - kerala covid updates-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.