കോവിഡ്​ ബാധിതരെ ആശുപത്രിയിൽ എത്തിക്കുന്നത്​ വൈകി; പ്രതിഷേധവുമായി ജനപ്രതിനിധികൾ

കോട്ടയം: കോവിഡ്​ സ്ഥിരീകരിച്ച രണ്ടുപേരെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ഗുരുതര വീഴ്​ച. രോഗനിർണയം നടത്തി മണിക ്കൂറുകൾ പിന്നിട്ടിട്ടും ആംബുലൻസ്​ ലഭിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടി രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകുന ്നത്​ വൈകിയതോടെ സമീപവാസികളും ആശങ്കയിലായി.​ മണർകാട്, ചാന്നാനിക്കാട്​ സ്വദേശികളായ രോഗികൾക്കാണ്​ ഈ ദുരനുഭവം.

ജില്ല കലക്​ടർ-ആരോഗ്യവകുപ്പ്​ ഉന്നത ഉദ്യോഗസ്​ഥർ എന്നിവരുമായി പഞ്ചായത്ത്​ അധികൃതരും ജനപ്രതിനിധികളും നിര ന്തരം ബന്ധപ്പെ​ട്ടെങ്കിലും ആംബുലൻസ്​ എത്തിയാലുടൻ ആശുപത്രിയിൽ എത്തിക്കുമെന്നായിരുന്നു മറുപടി. ഇത്​ വ്യാപക പ ്രതിഷേധത്തിനും വഴിയൊരുക്കി. തിങ്കളാഴ്​ച വൈകീട്ട്​ രോഗം സ്ഥിരീകരിച്ചിട്ടും ആ​ശുപത്രിയിൽ എത്തിക്കാൻ വൈകിയത ്​​ രോഗികളുടെ എണ്ണം സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കാത ്തിരിക്കേണ്ടി വന്നതിനാലാണെന്ന ആക്ഷേപവും ഉയർന്നു. പ്രതിപക്ഷ നേതാക്കളും ഈ ആരോപണം ഉന്നയിച്ചു. കോവിഡ്​ ബാധിതരെ ആശുപത്രിയിൽ എത്തിക്കാൻ നിലവിൽ ഒരു ആംബുലൻസ്​ മാത്രമാണ് കോട്ടയം നഗരത്തിലുള്ളത്​.

തിങ്കളാഴ്​ച രോഗികളുടെ എണ്ണം കൂടിയതാണ്​. ഒാരോരുത്തരെ വീതം ആശുപത്രിയിൽ എത്തിക്കുന്നതിനാൽ താമസം നേരിടുമെന്ന്​ ജില്ല ഭരണകൂടം രോഗികളെ അറിയിച്ചിരുന്നു. ഞായറാഴ്​ചയാണ്​ ഇവരുടെ സ്രവം പരിശോധനക്ക്​ അയച്ചത്​.​ കോവിഡ്​ പോസിറ്റിവായി കണ്ടെത്തിയത് തിങ്കളാഴ്​ചയും​. എന്നാൽ, ആ​ശുപത്രിയിൽ എത്തിക്കുന്നതിൽ ആർക്കും വീഴ്​ച ഉണ്ടായിട്ടി​െല്ലന്നും ഇക്കാര്യത്തിൽ പരാതിയി​െല്ലന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. വിവാദത്തിനും ഇല്ല. ജില്ല കലക്​ടറോ ആരോഗ്യവകുപ്പോ വീഴ്​ച വരുത്തിയി​ട്ടി​െല്ലന്നും കോട്ടയത്തി​​െൻറ ചുമതലയുള്ള മന്ത്രി പി.തിലോത്തമൻ പറഞ്ഞു. രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിൽ ജില്ല ഭരണകൂടം ഗുരുതര വീഴ്​ച വരുത്തിയെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്​ണൻ എം.എൽ.എയും ആരോപിച്ചു.

അതിനിടെ, രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായി കോട്ടയം ജില്ലാ കലക്​ടർ സുധീർ ബാബു അറിയിച്ചു.

കോട്ടയത്ത്​ ഇന്ന്​ ആറുപേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിനെത്തുടർന്ന്​ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം -കോട്ടയം ജില്ല അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേക അനുമതി ഇല്ലാതെ ജില്ല അതിർത്തി കടന്നുള്ള യാത്ര അനുവദിക്കില്ലെന്ന് എറണാകുളം​ ജില്ല കലക്​ടർ എസ്​. സുഹാസ്​ അറിയിച്ചു. കോട്ടയം റെഡ്​ സോണായി പ്രഖ്യാപിച്ചതിനെ തുടർന്നാണ്​ നടപടി.

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചവര്‍

1. കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളി (40) മുട്ടമ്പലം സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

2. കുഴിമറ്റം സ്വദേശിനി (56). രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തുനിന്ന് എത്തിയ ആരോഗ്യപ്രവര്‍ത്തകന്റെ ബന്ധു.

3. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവര്‍ (43). കോഴിക്കോട് ജില്ലയില്‍ പോയിരുന്നു.

4. ആക്രി കച്ചവടം ചെയ്യുന്ന തമിഴ്‌നാട് സ്വദേശി (46) ചങ്ങനാശേരിയില്‍ താമസിക്കുന്നു. തൂത്തുക്കുടിയില്‍ പോയിരുന്നു.

5. സേലത്തുനിന്ന് വന്ന ബാങ്ക് ജീവനക്കാരി (28). മേലുകാവുമറ്റം സ്വദേശിനി.

6. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകന്‍ (40). വടവാതൂര്‍ സ്വദേശി. നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

Tags:    
News Summary - kerala covid news kottayam malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.