കാസർകോട്: സഹകരണ പ്രസ്ഥാനം തുടങ്ങി പ്രത്യയശാസ്ത്രത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയുംകൂടി ചേരുമ്പോഴാണ് നല്ലൊരു സഹകാരിയുണ്ടാകുന്നതെന്ന് മുന്‍ സഹകരണമന്ത്രി ജി. സുധാകരൻ. കേരള സഹകരണ ഫെഡറേഷന് ഒമ്പതാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയിലടക്കം താഴേത്തട്ടില്‍ പ്രവര്‍ത്തിച്ചുവരുന്നവര്‍ നേതൃസ്ഥാനത്ത് എത്തുന്നില്ല. പ്രവര്‍ത്തന പരിചയമില്ലാത്തവരുടെ കടന്നുവരവ് മേഖലയുടെ ഭാവിയെ സാരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സുധാകരനെ സി.പി. ജോണ്‍ ആദരിച്ചു. ഫെഡറേഷന് സംസ്ഥാന ചെയര്മാന് സി.എന്‍. വിജയകൃഷ്ണന് അധ്യക്ഷതവഹിച്ചു. സി.പി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, അഡ്വ. എം.പി. സാജു എന്നിവർ സംസാരിച്ചു. വി.കെ. രവീന്ദ്രന് സ്വാഗതവും സി.വി. തമ്പാന് നന്ദിയും പറഞ്ഞു.
എല്ലാവിധ സഹകരണസംഘങ്ങള്‍ക്കും വായ്പ അനുവദിക്കുക, സംഘങ്ങള്‍ക്ക് ഭീമമായ സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന കോമണ്‍ സോഫ്റ്റ് വെയര്‍ പദ്ധതിയില്‍നിന്ന് പിന്മാറുക, കാര്‍ഷിക കടാശ്വാസ കമ്മിറ്റി സിറ്റിങ് യഥാസമയം നടത്തുക, ദേശീയപാത വികസനത്തോടനുബന്ധിച്ച് യാത്രാക്ലേശം പരിഹരിക്കാന്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുക, മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങള്‍ അമിത പലിശ നല്കി നിക്ഷേപം സ്വീകരിക്കുന്ന നടപടി നിയന്ത്രിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
ഭാരവാഹികൾ: സി.എന്‍. വിജയകൃഷ്ണന് (രക്ഷാധികാരി), അഡ്വ. എം.പി. സാജു (ചെയർ.), ഡി. അബ്ദുല്ല ഹാജി, വികാസ് ചക്രപാണി (വൈസ്. ചെയ.), സാജു ജെയിംസ് (ജന. സെക്ര), സി.എ. അജീര്‍, കെ.സി. ബാലകൃഷ്ണന് (ജോ. സെക്ര.), പി. ബൈജു (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.