കുറ്റ്യാടി സീറ്റ് നിർബന്ധമല്ലെന്ന്​ കേരള കോൺഗ്രസ് ജില്ലാ നേതൃയോഗം

പേരാമ്പ്ര: കുറ്റ്യാടി അസംബ്ലി മണ്ഡലത്തിൻ്റെ കാര്യത്തിൽ പാർട്ടിക്കു ഒരു നിർബന്ധവുമില്ലെന്നു പേരാമ്പ്രയിൽ ചേർന്ന കേരളാ കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം. മുന്നണിയുടെ കെട്ടുറപ്പിനാണു പാർട്ടി പ്രാമുഖ്യം നൽകുന്നതെന്ന്​ യോഗം അഭിപ്രായപ്പെട്ടു.

കുറ്റ്യാടി സീറ്റ്​ കേരളകോൺഗ്രസ്​ (എം) ന്​ നൽകാൻ സി.പി.എം തീരുമാനിച്ചതിനെ തുടർന്ന്​ പ്രാദേശികമായി ഉയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ്​ ​ജില്ലാ ​നേതൃയോഗം നടന്നത്​. സി.പി.എം സ്​ഥാനാർഥി വേണമെന്ന ആവശ്യവുമായി കടുത്ത പ്രതിഷേധമാണ്​ കുറ്റ്യാടിയിൽ അരങ്ങേറുന്നത്​. 

ജില്ലാ പ്രസിഡൻ്റ് ടി. എം. ജോസഫ് അധ്യക്ഷത വഹിച്ചു. ബേബി കാപ്പുകാട്ടിൽ, കെ. കെ. നാരായണൻ, ആൻ്റണി ഈരൂരി, സുരേന്ദ്രൻ പാലേരി, ബോബി മൂക്കൻതോട്ടം, റോയി മുരിക്കോലിൽ, കെ. എം. പോൾസൺ എന്നിവർ സംസാരിച്ചു.

Tags:    
News Summary - kerala congress m statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.