മാണിക്ക് വിട; സംസ്‌കാരം നാളെ പാലായിൽ

കൊച്ചി: രാഷ്​ട്രീയ കേരളത്തിൻെറ ആചാര്യന്മാരിൽ അഗ്രഗണ്യനായിരുന്ന കരിങ്ങോഴക്കൽ മാണി മാണിയെന്ന കെ.എം. മാണി (86) അ ന്തരിച്ചു. ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ എ​റ​ണാ​കു​ള​ത്തെ ലേ​ക്​​ഷോ​ർ ആ​ശു​പ​ത്രി ​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ണി ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ 4.57നാ​ണ്​ മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച രാ​വ ി​ലെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി​യു​ണ്ടാ​യെ​ങ്കി​ലും ഉ​ച്ച​യോ​ടെ വ​ഷ​ളാ​യി. മ​ര​ണ​സ​മ​യ​ത്ത ്​ ഭാ​ര്യ കു​ട്ടി​യ​മ്മ​യും ജോ​സ്​ കെ. ​മാ​ണി എം.​പി അ​ട​ക്കം മ​ക്ക​ളും ​അ​ടു​ത്തു​ണ്ടാ​യി​രു​ന്നു.

ബു​ധ ​നാ​ഴ്​​ച രാ​വി​ലെ കോ​ട്ട​യ​ത്ത്​ എ​ത്തി​ക്കു​ന്ന ഭൗതികശരീരം 10.30ന്​ ​കേ​ര​ള കോ​ൺ​ഗ്ര​സ്​ ആ​സ്ഥാ​ന​ത്തും ത ു​ട​ർ​ന്ന്​ തി​രു​ന​ക്ക​ര മൈ​താ​ന​ത്തും പൊ​തു​ദ​ർ​ശ​ന​ത്തി​ന്​ വെ​ക്കും. ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ പാ​ലാ​യി ​ലേ​ക്ക്​ കൊ​ണ്ടു​പോ​കും. പാ​ലാ​യി​ലെ വ​സ​തി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വെ​ക്കും.

സം​സ്‌​കാ​ര ശു​ശ ്രൂ​ഷ​ വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് വസതിയിൽ തുടങ്ങും. സം​സ്​​കാ​രം വ്യാ​ഴാ​ഴ്​​ച പാ​ലാ ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

സംസ്​ഥാന രാഷ്​ട്രീയത്തിൽ ആർക്കും കൈവരിക്കാനാവാത്ത നിരവധി റെക്കോർഡുകൾ അവശേഷ ിപ്പിച്ചാണ്​ മാണിയുടെ ആറു പതിറ്റാണ്ടോളം നീണ്ട രാഷ്​ട്രീയ ജീവിതത്തിന്​ തിരശ്ശീല വീഴുന്നത്​. എന്നും പ്രായോഗിക രാഷ്​ട്രീയത്തിന്‍റെ വക്​താവായിരുന്ന മാണിയുടെ വേർപാടോടെ കേരള രാഷ്​ട്രീയത്തിലെ ഒരു യുഗത്തിനാണ്​ അന്ത്യമാവുന്നത്​.

54 വർഷം എം.എൽ.എയായിരുന്ന കെ.എം. മാണി ഒരിക്കൽ പോലും പരാജയപ്പെടാതെ തുടർച്ചയായി 13 തെരഞ്ഞെടുപ്പ് വിജയമെന്ന രാജ്യത്തെതന്നെ മറ്റാർക്കും കൈവരിക്കാനാവാത്ത നേട്ടത്തിന്​ ഉടമയായിരുന്നു. 13 മന്ത്രിസഭകളിൽ അംഗമായിരുന്നു മാണി. കേരളത്തിൽ ഏറ്റവും കൂടുതൽ മന്ത്രിസഭകളിലെ അംഗം, ഒരു മണ്ഡലത്തിൽ നിന്ന് അമ്പതു വർഷത്തിലധികം തുടർച്ചയായി നിയമസഭ അംഗമാവുക എന്നീ റെക്കോർഡുകളും മാണിക്ക്​ സ്വന്തം. 13 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും കേരള രാഷ്​ട്രീയത്തിലെ മറ്റൊരു റെക്കോഡാണ്​.

1964ൽ ​കോ​ട്ട​യം ഡി.​സി.​സി സെ​ക്ര​ട്ട​റിയായ കെ.എം. മാണി പിന്നീട്​ കേരള കോൺഗ്രസിലെത്തി ഇതി​ന്‍റെ ചെയർമാനായി. അന്ത്യവും സ്വന്തം പേരിലുള്ള പാർട്ടി ചെയർമാനായി തന്നെ. കേരളത്തിലെ ​പ്രമുഖ രാഷ്​ട്രീയ​ പാർട്ടികളുടെ നിരയിലായിരുന്നു കേരള കോൺഗ്രസിന്‍റെ സ്​ഥാനം. 'വളരുംതോറും പിളരുകയും പിളരും തോറും വളരുകയും' ചെയ്യുന്ന പാർട്ടിയാണ്​ കേരള കോൺഗ്ര​െസന്ന്​ അദേഹം തന്നെ നൽകിയ നിർവചനം ശരിയെന്നു തെളിയിച്ച്​ കേരള കോൺഗ്രസുകൾ ഒ​ട്ടേറെ പിറവിയെടുത്തു.

1965ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മാണിയുടെ കന്നിവിജയമെങ്കിലും ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാൽ അന്ന് നിയമസഭ വിളിച്ചുചേർക്കാതെ പിരിച്ചുവിട്ടിരുന്നു. 1967ലെ രണ്ടാം വിജയത്തിലായിരുന്നു ആദ്യ സത്യപ്രതിജ്ഞ. തുടർന്ന്​ ആഭ്യന്തരം, ധനകാര്യം ,റവന്യൂ, നിയമം, ഭവനനിർമാണം തുടങ്ങി വിവിധ വകുപ്പുകളിൽ 25വർഷത്തിലധികം മന്ത്രിയായി.

ധനകാര്യമന്ത്രിയായിരിക്കെ, ബാർ കോഴ ആരോപണത്തെ തുടർന്ന്​ 2015 നവംബർ 10ന്​ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ നിന്ന്​ ​രാജിവെച്ചു. ഇ​തി​​​​​​​​​​​​​​​െൻറ തുടർച്ചയായി 34 വർഷത്തെ യു.ഡി.എഫ്​ ബന്ധം ഉപേക്ഷിച്ച്​ സമദൂര രാഷ്​ട്രീയ നിലപാട്​ എടുത്ത മാണി പിണക്കം അവസാനിപ്പിച്ച്​ കഴിഞ്ഞവർഷം വീണ്ടും യു.ഡി.എഫിൽ തിരികെയെത്തി.

കോട്ടയം മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപള്ളിയിൽ കർഷകദമ്പതികളായിരുന്ന തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടേയും മകനായി 1930 മേ​യ്​ 30നാ​ണ്​ ജ​ന​നം. തൃശ്ശിനാപ്പള്ളി സെന്‍റ്​ ജോസഫ്‌സ് കോളജിൽ നിന്ന്​ ബിരുദവും മദ്രാസ് ലോ കോളജിൽ നിന്ന് നിയമ ബിരുദവും നേടിയശേഷം പി. ഗോവിന്ദമേനോ​ന്‍റെ കീഴിൽ 1955ൽ കോഴിക്കോട് അഭിഭാഷകനായി പ്രാക്​ടീസ്​ ആരംഭിച്ചു. കോഴിക്കോട്​ നഗരസഭ ചെയർമാനായിരുന്ന ഗോവിന്ദമേനോനൊപ്പം മാണിയും രാഷ്​ട്രീയത്തിൽ സജീവമായി.

1959ൽ കെ.പി.സി.സി അംഗം. 64 മുതൽ കേരള കോൺഗ്രസ്സിൽ. 1975 ലെ അച്യുതമേനോൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രി (455 ദിവസം), കരുണാകരന്‍റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്‍റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ മന്ത്രിസഭയിൽ ഒരുവട്ടവും (635 ദിവസം) അദ്ദേഹം അംഗമായിരുന്നു. പിന്നീട്​ ഉമ്മൻചാണ്ടിയു​െട നേതൃത്വത്തിലെ രണ്ട്​ മന്ത്രിസഭയിലേയും അംഗമായി. 2011ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിലാണ് ​അവസാനമായി അംഗമായിരുന്നത്​. പിന്നീട്​ നടന്ന 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലും പാലായിൽ നിന്ന്​ 13ാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.

ധ​ന​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ 13 ത​വ​ണ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​ റെക്കോർഡും മാണിക്ക്​ സ്വന്തം. സം​ഘ​ർ​ഷ​ത്തി​ന്‍റെ ന​ടു​വി​ൽ​നി​ന്ന്​ ബ​ജ​റ്റ്​ പ്ര​ഖ്യാ​പി​ച്ച ച​രി​ത്ര​വും മാ​ണി​ക്കുണ്ട്​. ബാർ കോഴ ആരോപണത്തെതുടർന്നായിരുന്നു ഇത്​. അ​ധ്വാ​ന​വ​ർ​ഗ സി​ദ്ധാ​ന്തത്തിന്​ രൂപം നൽകിയ കെ.എം മാണി ​ ഒന്നിലധികം പു​സ്​​ത​ത്തിന്‍റെ രചയിതാവുമായി. സംസ്ഥാന ആസൂത്രണ കമീഷൻ അംഗവും നിയമപരിഷ്​കരണ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്​.

ഭാ​​ര്യ: വാ​ഴൂ​ർ ഈ​റ്റ​ത്തോ​ട്​ തോ​മ​സ്​-​ക്ലാ​ര​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി പി.​ടി. ചാ​ക്കോ​യുെ​ട മാ​തൃ​സ​ഹോ​ദ​രീ​പു​ത്രി​യു​മാ​യ അ​ന്ന​മ്മ (കു​​ട്ടി​​യ​​മ്മ). മ​​ക്ക​​ൾ: എ​​ത്സ​​മ്മ, സാ​​ലി, ആ​​നി, ടെ​​സി, ജോ​​സ്​ കെ. ​​മാ​​ണി എം.​പി, സ്​​​മി​​ത. മ​രു​മ​ക്ക​ൾ: ഡോ. ​തോം​സ​ൺ ജേ​ക്ക​ബ്​ ക​വ​ല​​ക്ക​ൽ, ച​ങ്ങ​നാ​ശ്ശേ​രി (ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജ്,​ തി​രു​വ​ല്ല), എം.​പി. ജോ​സ​ഫ്​ മേ​നാ​ച്ചേ​രി​ൽ, അ​ങ്ക​മാ​ലി (റി​ട്ട. ഐ.​എ.​എ​സ്), ഡോ. ​സേ​വ്യ​ർ മാ​ത്യു ഇ​ട​ക്കാ​ട്ടു​കു​ടി​യി​ൽ (കോ​ത​മം​ഗ​ലം), നി​ഷ ജോ​സ്​ കെ. ​മാ​ണി നി​ര​വ​ത്ത്​ (ആ​ല​പ്പു​ഴ), ഡോ. ​സു​നി​ൽ ജോ​ർ​ജ്​ (ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട്), രാ​ജേ​ഷ്​ കു​രു​വി​ത്ത​ടം (എ​റ​ണാ​കു​ളം).

Tags:    
News Summary - Kerala Congress M Leader and former Minister km mani passed away -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.