കേരളാ കോൺഗ്രസ് തർക്കം: മാർക്സിസ്റ്റ് പാർട്ടിയുടെ മനക്കോട്ട തകരും -ഉമ്മൻചാണ്ടി

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച വിഷയത്തിൽ ചർച്ച തുടരുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായി യു.ഡി.എഫ് നേതൃത്വം സംസാരിക്കുകയാണ്. ചർച്ചയിലിരിക്കുന്ന കാര്യത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മാർക്സിസ്റ്റ് പാർട്ടിക്ക് നിരവധി മനക്കോട്ടകളുണ്ട്. അതെല്ലാം തകർന്നടിഞ്ഞ സംസ്ഥാനമാണ് കേരളം. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ അതിന്‍റെ ശരിയായ രൂപം കണ്ടതാണെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. 

കോ​​ട്ട​​യം ജി​​ല്ല​​പ​​ഞ്ചാ​​യ​​ത്ത്​ പ്ര​​സി​​ഡ​​ൻ​​റ്​ സ്ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ട്​ കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​െ​​ല ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗം വ​​ഴ​​ങ്ങാ​​ത്ത​​ത് കോ​​ണ്‍ഗ്ര​​സി​​നെ വെ​​ട്ടി​​ലാ​​ക്കിയിട്ടുണ്ട്. ക​​രാ​​ർ പ്ര​​കാ​​രം ശേ​​ഷി​​ക്കു​​ന്ന​​കാ​​ലം ജോ​​സ​​ഫ്​ പ​​ക്ഷ​​ത്തി​​ന് പ്ര​​സി​​ഡ​​ൻ​​റ് സ്ഥാ​​നം ന​​ല്‍ക​​ണ​​മെ​​ന്ന് കെ.​​പി.​​സി.​​സി രാ​​ഷ്​​​ട്രീ​​യ​​കാ​​ര്യ​​സ​​മി​​തി ക​​ഴി​​ഞ്ഞ ​​ദി​​വ​​സം അ​​ടി​​യ​​ന്ത​​ര​​യോ​​ഗം ചേ​​ര്‍ന്ന് നി​​ർ​​ദേ​​ശി​​ച്ചെ​​ങ്കി​​ലും അ​​ത്​ അം​​ഗീ​​ക​​രി​​ക്കാ​​ന്‍ ജോ​​സ്​​​പ​​ക്ഷം ത​​യാ​​റ​​ല്ല. 

ജി​​ല്ല​​പ​​ഞ്ചാ​​യ​​ത്ത്​ പ്ര​​സി​​ഡ​​ൻ​​റ്​ സ്ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ട്​ ഒ​​രു ക​​രാ​​റും ഇ​െ​​ല്ല​​ന്നും​ കെ.​​എം. മാ​​ണി​​യു​​ടെ കാ​​ല​​ത്ത്​ ത​​യാ​​റാ​​ക്കി​​യ ക​​രാ​​റാ​​ണ്​ പാ​​ലി​​ക്കേ​​ണ്ട​​തെ​​ന്നു​​മാ​​ണ്​ ജോ​​സ്​ വി​​ഭാ​​ഗ​​ത്തി​​െൻറ നി​​ല​​പാ​​ട്. ഇ​​തോ​​ടെ​​യാ​​ണ്​ കോ​​ൺ​​ഗ്ര​​സ്​ വെ​​ട്ടി​​ലാ​​യ​​ത്.

യു.​​പി.​​എ​​യി​​ൽ ജോ​​സ്​​​വി​​ഭാ​​ഗം ഘ​​ട​​ക​​ക​​ക്ഷി​​യാ​​ണ്. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ അ​​വ​​രെ പി​​ണ​​ക്കു​​ന്ന ഏ​​തെ​​ങ്കി​​ലും തീ​​രു​​മാ​​നം ഹൈ​​ക​​മാ​​ന്‍ഡി​​ല്‍ നി​​ന്ന്​ ഉ​​ണ്ടാ​​കാ​​ൻ സാ​​ധ്യ​​ത കു​​റ​​വാ​​ണ്. പാ​​ർ​​ല​​മ​െൻറി​​ലെ ര​​ണ്ട്​ സ​​ഭ​​ക​​ളി​​ലു​​മാ​​യി ര​​ണ്ട്​ എം.​​പി​​മാ​​ർ അ​​വ​​ർ​​ക്കു​​ണ്ട്. അ​​തി​​നാ​​ൽ ജോ​​സ്​ പ​​ക്ഷ​​ത്തെ കൈ​​വി​​ടാ​​ന്‍ ഹൈ​​ക​​മാ​​ന്‍ഡി​​ന് ക​​ഴി​​യി​​ല്ല. 

അ​​തേ​​സ​​മ​​യം, ജോ​​സ്​​​പ​​ക്ഷം വ​​ഴ​​ങ്ങു​​ന്നി​​ല്ലെ​​ങ്കി​​ൽ പി.​​ജെ. ജോ​​സ​​ഫ്​ പ​​ക്ഷം നി​​ല​​പാ​​ട്​ ക​​ടു​​പ്പി​​ക്കും. ആ​​ത്യ​​ന്തി​​ക​​മാ​​യി അ​​തും കോ​​ൺ​​ഗ്ര​​സി​​ന്​ ത​​ല​​വേ​​ദ​​ന​​യാ​​കും.
 

Tags:    
News Summary - Kerala Congress M Issue Oommen Chandy -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.