കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലഭിക്കാൻ അർഹത ഉണ്ടെന്ന വിലയിരുത്തലിൽ കേരള കോൺഗ്രസ് എം. മുന്നണിയിൽ ഇക്കുറി കൂടുതൽ സീറ്റുകൾ ചോദിച്ചിട്ടുണ്ട്. ഇത് കൃത്യമായി വാങ്ങിയെടുക്കുന്നതിന് ഓരോ ജില്ലയുടെയും ചുമതല എം.എൽ.എമാർക്ക് കൈമാറാനും ചെയർമാൻ ജോസ് കെ. മാണി എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായ തദ്ദേശ തെരഞ്ഞെടുപ്പിനെ ഗൗരവപൂർവം കാണണം. തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ചപ്രകടനം കാഴ്ചവച്ചാൽ നിയമസഭയിലും നേട്ടം ആവർത്തിക്കാനാകും. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയ സമയത്തായിരുന്നു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്. എന്നിട്ടും പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ അതത് ജില്ല കമ്മിറ്റികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എം.എൽ.എമാർക്ക് ചുമതല നൽകുന്നത്.
പട്ടയഭൂമി ഭൂപതിവ് ചട്ടം ഭേദഗതി തീരുമാനം കേരള കോൺഗ്രസിന് ശക്തിയുള്ള മേഖലകളിൽ കൂടുതൽ പ്രയോജനം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. പാർട്ടിയുടെ ദീർഘകാല ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചത്. മലയോര മേഖലയിൽ പാർട്ടിക്ക് മേൽക്കൈ നേടാൻ സർക്കാർ തീരുമാനം ഉപകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.