സത്യപ്രതിജ്ഞക്ക്​ വൻ ഒരുക്കം: വിജയ്​ ഉൾപ്പെടെ മുഖ്യമന്ത്രിമാർക്കും ക്ഷണം

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു.​ഡി.​എ​ഫ്​ സ​മ്പൂ​ർ​ണ മ​ന്ത്രി​സ​ഭ 18ന്​ ​രാ​വി​ലെ 10ന്​ ​സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ അ​ധി​കാ​ര​മേ​ൽ​ക്കും. ച​ട​ങ്ങി​ന് വ​മ്പ​ൻ പ​ന്ത​ലി​ന്‍റെ നി​ർ​മാ​ണം സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​മ്പ​തോ​ളം ജോ​ലി​ക്കാ​ർ ചേ​ർ​ന്ന്​ ര​ണ്ടു​​ദി​വ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ക​ഠി​ന പ​രി​ശ്ര​മ​ത്തി​ലാ​ണ്. ഒ​രു​ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ൾ വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് സ്​​റ്റേ​ഡി​യ​ത്തി​ലും പു​റ​ത്തു​മാ​യി ഒ​രു​ക്കു​ക.

ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി വി​ജ​യ്​ ഉ​ൾ​പ്പെ​ടെ അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​​മാ​ർ​ക്കെ​ല്ലാം സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ ക്ഷ​ണ​ക്ക​ത്ത്​ അ​യ​ച്ചു. വി​ജ​യ്ക്ക്​ പു​റ​മെ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി രേ​വ​ന്ദ്​ റെ​ഡ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ക്ഷ​ണി​ച്ച്​ ചീ​ഫ്​ സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്​ ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.

10 വ​ർ​ഷ​ങ്ങ​ൾ​ക്ക്​​ ശേ​ഷം കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​നെ​ത്തും. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി. രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ എ​ത്തു​മെ​ന്നാ​ണ്​ വി​വ​രം.സം​സ്ഥാ​ന​ത്തെ​മ്പാ​ടു​മു​ള്ള യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ച​ട​ങ്ങി​ന്​ സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ എ​ത്തും.

ച​ട​ങ്ങ്​ ന​ട​ക്കു​ന്ന സെ​ൻ​ട്ര​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ പൊ​ലീ​സ്​ സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. ഡോ​ഗ്, ബോം​ബ്​ സ്ക്വാ​ഡു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ പ​രി​ശോ​ധ​ന. ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ സ്​​റ്റേ​ഡി​യ​ത്തി​ലെ​ത്തി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി. സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ ഏ​ർ​പ്പെ​ടു​ത്തും. വി.​വി.​ഐ.​പി​ക​ൾ എ​ത്തു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ അ​തി​ന​നു​സൃ​ത​മാ​യ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​കും ഏ​ർ​പ്പെ​ടു​ത്തു​ക​യെ​ന്ന്​ പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - Swearing-in ceremony: Tamil Nadu Chief Minister Vijay invited to the ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.