ദുബൈയിൽ​ നിന്നെത്തി വീട്ടിലേക്ക് പോയ ആൾക്കെതിരെ കേസ്

തൊടുപുഴ: വിദേശത്ത്​ നിന്നെത്തി അധികൃതരുടെ കണ്ണുവെട്ടിച്ച് ടാക്സിയിൽ വീട്ടിലേക്ക് പോയ ആൾക്കെതിരെ ലോക്​ഡൗൺ ലംഘനത്തി​​െൻറ പേരിൽ കേസെടുത്തു. കരിമണ്ണൂർ പന്നൂർ മാത്യു ചാക്കോക്കെതിരെയാണ്​ പൊലീസ്​ കേസെടുത്തത്.

കഴിഞ്ഞ 17ന് രാത്രിയാണ് ദുബൈയിൽനിന്ന്​ വിമാനത്തിൽ മാത്യു നെടുമ്പാശ്ശേരിയിൽ എത്തിയത്. അധികൃതർ തയാറാക്കി നിർത്തിയ വാഹനത്തിൽ കയറാതെ ടാക്സിയിൽ വീട്ടിലേക്ക് പോകുകയായിരുന്നു. പിന്നീട് ആരോഗ്യപ്രവർത്തകരും പൊലീസും ചേർന്ന് ഇയാളെ ക്വാറ​ൻറീൻ കേന്ദ്രത്തിലേക്ക് മാറ്റി.

Tags:    
News Summary - kerala case against gulf return malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.