ശശീന്ദ്രൻ മന്ത്രിയാകുന്നതിൽ എതിർപ്പില്ല; ചാനലിന്‍റെ ലൈസൻസ് റദ്ദാക്കാൻ ശിപാർശ

തിരുവനന്തപുരം: മുൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെട്ട ഫോൺ കെണി വിവാദത്തിൽ ജസ്റ്റിസ് പി.എസ്.ആന്റണി കമീഷൻ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.  ശശീന്ദ്രനെതിരെ വാർത്ത നൽകിയ മംഗളം ചാനലിൻറെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ ശുപാർശ ചെയ്യണമെന്ന് കമീഷൻ നിർദേശിക്കുന്നു. ഇതിനായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു കത്തെഴുതും. ചാനൽ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കമ്മിഷൻ ശുപാർശ ചെയ്യുന്നതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ  അറിയിച്ചു.

എ.കെ ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരികെയെത്തുന്നതിൽ പ്രശ്നമില്ലെന്നും തീരുമാനിക്കേണ്ടത് താൻ മാത്രമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ കമീഷൻ റിപ്പോർട്ട് സമർപിക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ തടയാൻ താൻ നിർദേശം നൽകിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. 

മംഗളം ചാനലിന് സ്വയം നിയന്ത്രണം ഇല്ലായിരുന്നു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. കമീഷന്റെ ചില ശുപാർശകളിൽ റിപ്പോർട്ട് നൽകുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനെ റേറ്റിങ് വർധിപ്പിക്കുന്നതിനായി മംഗളം ചാനൽ ഫോൺ കെണിയിൽ മനഃപൂർവം കുടുക്കുകയായിരുന്നു. സം​േപ്രഷണ നിയമം ലംഘിച്ച ചാനലി​​​​​​​​​െൻറ ലൈസൻസ് റദ്ദാക്കണം. ഗുരുതര ക്രിമിനൽ ഗൂഢാലോചന നടത്തിയ ചാനൽ സി.ഇ.ഒ അജിത് കുമാറിനെ ​പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിൽ ശിപാർശ ചെയ്​തിട്ടുണ്ട്​. ഇതുവഴി പൊതു ഖജനാവിനുണ്ടായ നഷ്​ടം ചാനലിൽനിന്നു തന്നെ ഈടാക്കണം. സംപ്രേഷണത്തി​​​​​​​​​െൻറ പൂർണ ഉത്തരവാദിത്തം ആർ. അജിത്കുമാറിനാണ്​. ചാനൽ നടത്തിയത് സംപ്രേഷണ നിയമത്തി​​​​​​​​​െൻറ ലംഘനമാണ്. ഇലക്​ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിലുള്ള സംവിധാനം വേണം. ബ്രിട്ടനിലെ നിയന്ത്രണ മാതൃക ഇവിടെയും സ്വീകരിക്കാവുന്നതാണ്. മാധ്യമങ്ങൾക്കു സ്വയംനിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. സ്വകാര്യ ചാനലുകളെ നിയന്ത്രിക്കാൻ പ്രത്യേക നിയമം ഇല്ലെങ്കിൽ പുതിയ നിയമം ഉണ്ടാക്കണം. സൈബർ കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി സ്ഥാപിക്കണമെന്നും കമീഷൻ ശുപാർശ ചെയ്തു.

കേരളത്തിലെ മാധ്യമപ്രവർത്തകർ നിർബന്ധിച്ച് പ്രതികരണം എടുക്കുന്ന രീതിയെ മുഖ്യമന്ത്രി വിമർശിച്ചു. തമിഴ്നാട്ടിലടക്കം ഈ രീതി നിലവിലില്ലെന്നും ഈ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വയം നിയന്ത്രണം നല്ലതാണ്. ആശുപത്രികളിലടക്കം പോയി റിപ്പോർട്ട് ചെയ്യുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണം. സെക്രട്ടറിയേറ്റിൽ മാധ്യമങ്ങളെ തടഞ്ഞ കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ലാവലിൻ കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കാതെയാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചത്.
 

Full View


 

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 83 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.
കൊച്ചി ഇന്‍ഫോപാര്‍ക്കിന്‍റെ കൈവശമുളള 3 ഏക്ര ഭൂമി സൗജന്യനിരക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഐഐഎംകെക്ക് സാറ്റലൈറ്റ് ക്യാമ്പസ് സജ്ജമാക്കുന്നതിനാണ് സ്ഥലം നല്‍കുന്നത്. 
തീരദേശസേന പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫീസിലേക്ക് 6 സ്ഥിരം തസ്തികകളും ഒരു കാഷ്വല്‍ സ്വീപ്പര്‍ തസ്തികയും അനുവദിക്കാന്‍ തീരുമാനിച്ചു. 
എയര്‍ എന്‍ക്ലേവ് നിര്‍മ്മിക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന് അങ്കമാലി വില്ലേജില്‍ 29 ആര്‍ ഭൂമി കമ്പോള വില ഈടാക്കി നല്‍കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍/മാറ്റങ്ങള്‍ 

1. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

2. റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് പരിസ്ഥിതി വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

3. പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് വനം വന്യജീവി വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

4. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കുവാനും പാര്‍ലമെന്‍ററികാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

5. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

6. പാര്‍ലമെന്‍ററികാര്യ വകുപ്പ് സെക്രട്ടറിയായ റ്റി.ഒ. സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന് 01.12.2017 മുതല്‍ കായിക യുവജനകാര്യ വകുപ്പിന്‍റെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

7. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബി വിരമിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന്, എ. അജിത് കുമാര്‍ കേന്ദ്ര ഡെപ്യുട്ടേഷനില്‍ നിന്നും തിരികെ പ്രവേശിക്കുന്നത് വരെ എ. ഷാജഹാന്‍ വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാനും  തീരുമാനിച്ചു.

8. സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

9. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കുന്നതായിരിക്കും.

10. കേന്ദ്ര ഡെപ്യുട്ടേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടറായ എ. അജിത് കുമാറിനെ കേഡറില്‍ തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയായി നിയമിക്കുവാന്‍ തീരുമാനിച്ചു.  

11. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ജാഫര്‍ മാലികിനെ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ.-യുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

12. സംസ്ഥാന സിവില്‍ സര്‍വീസില്‍ നിന്നും ഐ.എ.എസ്സിലേക്ക് പ്രൊമോഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ട താഴെപ്പറയുന്ന 9 പേരുടെ നിയമനം:

(1) ഷാനവാസ് എസ്-നെ ലോട്ടറീസ് വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(2) അബ്ദുള്‍ നാസര്‍ ബി-യെ  എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(3) ഡോ. ഡി. സജിത് ബാബുവിനെ അസാപ് സി.ഇ.ഒ. ആയി നിയമിക്കുവാന്‍ തീരുമാനിച്ചു. 

(4) സുബാഷ് ടി.വി-യെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(5) അഞ്ജന എം-നെ ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്‍റായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(6) ഡോ. പി.കെ. ജയശ്രീയെ  വിദ്യാഭ്യാസ മിഷന്‍ സി.ഇ.ഒ. ആയി നിയമിക്കുവാന്‍ തീരുമാനിച്ചു.

(7) ഷീബ ജോര്‍ജ്ജിനെ പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(8) എച്ച്. ദിനേശനെ തുറമുഖ വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

(9) പി.കെ. സുധീര്‍ ബാബുവിനെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

Tags:    
News Summary - kerala cabinet approves PS antony commision report -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.