ധനമന്ത്രി ശിക്ഷ ഏറ്റെടുക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ബജറ്റ് ചോര്‍ന്നതിന്‍െറ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്നും അദ്ദേഹം തന്നെ ശിക്ഷ ഏറ്റുവാങ്ങണമെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചോര്‍ച്ച മന്ത്രിയുടെ ഓഫിസില്‍നിന്നാണെന്നത് അതീവ ഗൗരവത്തോടെ കാണണം. പൂര്‍ണ ഉത്തരവാദിത്തം മന്ത്രിക്കാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.


 സംസ്ഥാനത്ത് മുമ്പും ബജറ്റ് ചോര്‍ച്ച ചര്‍ച്ചാവിഷയം ആയിട്ടുണ്ടെങ്കിലും ധനമന്ത്രിയുടെ ഓഫിസില്‍നിന്ന് ചോരുന്നത് ചരിത്രത്തിലാദ്യമാണ്. യു.ഡി.എഫിന്‍െറ കാലത്ത് ‘ബജറ്റ് ഇന്‍ ബ്രീഫ്’ ഭാഗത്തിന്‍െറ ഒരുപേജ് കിട്ടിയെന്നുപറഞ്ഞ് ബഹളമുണ്ടാക്കിയവാരാണ് ഇപ്പോഴത്തെ ഭരണപക്ഷം. പ്രശ്നത്തെ ഗൗരവമായി കാണുമെന്ന വാക്കുകളില്‍ വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ധനമന്ത്രിയുടെ ഭാവനയിലുള്ള സ്വപ്നങ്ങള്‍ മാത്രമാണ് ഈ ബജറ്റ്.

പ്രായോഗികതയുമായി പൊരുത്തപ്പെടുന്നതല്ല. ഇക്കുറിയും ധനമന്ത്രി കിഫ്ബിയുടെ കാര്യമാണ് മുഖ്യമായും പറഞ്ഞത്. കിഫ്ബി വഴി പണം കണ്ടത്തെി 2900 കോടിയുടെ വിവിധ പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുമെന്നു കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നെങ്കിലും ഒരുരൂപപോലും ചെലഴിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതുപോലെ ആസൂത്രണ സംവിധാനത്തെ ബലഹീനമാക്കിയുള്ള നടപടികളാണ് സംസ്ഥാന ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബജറ്റിനുപുറത്ത് പണം സമാഹരിക്കുകയും പുറത്ത് പരിപാടി നടപ്പാക്കുകയും ചെയ്യുന്നരീതി ആശാസ്യമല്ല. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് ആരംഭിച്ച ആശ്രയ പദ്ധതിയും ബഡ്സ് സ്കൂളുകളും വ്യാപകമാക്കുമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

 

 

 

Tags:    
News Summary - kerala budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.