കോഴിക്കോട്: 25 രൂപക്ക് ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുടങ്ങാൻ ബജറ്റിൽ പ്രഖ്യാപനമു െണ്ടങ്കിലും സംസ്ഥാനത്തിന് പറയാനുള്ളത് സമാനമായ പദ്ധതികൾ പാളിയ ചരിത്രം. ശക്ത രായ ഹോട്ടൽ ലോബിക് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ സർക്കാറിെൻറ ഭക്ഷണവിതരണ പദ ്ധതികൾ പരാജയപ്പെടുകയായിരുന്നു. വൻസംഭവമായി അന്നപൂർണ, മാവേലി ഹോട്ടലുകൾ വ്യാ പകമായി തുടങ്ങിയെങ്കിലും വാഗ്ദാനം ചെയ്ത സഹായം സർക്കാറും സിവിൽ സപ്ലൈസ് വകുപ്പും നൽകാതിരുന്നതോടെ അടച്ചുപൂട്ടി.
സിവിൽ സെപ്ലെസ് വകുപ്പ് സബ്സിഡി നിരക്കിൽ നൽകിയ സാധനങ്ങൾ ഉപയോഗിച്ചാണ് സ്വകാര്യ വ്യക്തികളും ചില കൂട്ടായ്മകളും അന്നപൂർണ ഹോട്ടലുകൾ തുടങ്ങിയത്. വിലക്കുറവായിരുന്നു ഇത്തരം ഹോട്ടലുകളുടെ പ്രധാന ആകർഷണം. ഒാരോ താലൂക്ക് സിവിൽ സപ്ലൈസ് ഓഫിസിന് കീഴിലും നിരവധി ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, അധികൃതർ അരിയും പലവ്യഞ്ജനങ്ങളും കൃത്യമായി നൽകാതായതോടെ ഒാരോന്നായി പൂട്ടുകയായിരുന്നു. ‘അന്നപൂർണ’യുടെ അന്ത്യം ഏറക്കുറെ ഉറപ്പായപ്പോഴാണ് 2009ൽ വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സമയത്ത് മാവേലി ഹോട്ടലുകൾ സംസ്ഥാനത്ത് തുടങ്ങാൻ തീരുമാനിച്ചത്. സർക്കാറും സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്നായിരുന്നു പദ്ധതി തുടങ്ങിയത്.
97 മാവേലി ഹോട്ടലുകൾക്കാണ് അന്ന് തുടക്കമിട്ടത്. 14 രൂപയായിരുന്നു അന്ന് ഊണിന് വില. എന്നാൽ, സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പല മാവേലി ഹോട്ടലുകളും ഉടമകൾ പൂട്ടുകയായിരുന്നു. ചിലയിടത്ത് കുടുംബശ്രീ പ്രവർത്തകരായിരുന്നു മാവേലി ഹോട്ടലുകൾ നടത്തിയത്. സബ്സിഡി നിരക്കിൽ ഇവർക്ക് പച്ചക്കറികൾ ലഭ്യമാക്കുമെന്ന പ്രഖ്യാപനവും ഫലവത്തായില്ല. ഗുണനിലവാരമില്ലാത്ത അരിയാണ് ലഭിക്കുന്നതെന്നും ഉടമകൾക്ക് പരാതിയുണ്ടായിരുന്നു. നിലവിൽ ഒരു മാവേലി ഹോട്ടൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.
2013ൽ ധനമന്ത്രിയായിരുന്ന െക.എം. മാണി ബജറ്റിൽ പ്രഖ്യാപിച്ച ‘തൃപ്തി’ ഹോട്ടലുകളും നടപ്പായിരുന്നില്ല. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും 20 രൂപക്ക് ഊണ് വിളമ്പുകയായിരുന്നു ലക്ഷ്യം. കുടുംബശ്രീ, ഗൃഹശ്രീ, ജനശ്രീ തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെ ആരംഭിക്കുന്ന തൃപ്തി ഹോട്ടലുകൾക്ക് വൈദ്യുതിയുടെയും വെള്ളത്തിെൻറയും ചാർജും െകട്ടിട വാടകയും നൽകാൻ അഞ്ചു ലക്ഷം രൂപ സർക്കാർ സഹായം നൽകാനും പദ്ധതിയിട്ടിരുന്നു.
50,000 രൂപ സബ്സിഡി, സർക്കാർ സംവിധാനം വഴി അരി, പലവ്യഞ്ജനം, മത്സ്യം-മാംസം എന്നിവ ലഭ്യമാക്കൽ, സൗജന്യ ഗ്യാസ് കണക്ഷൻ തുടങ്ങിയ വാഗ്ദാനങ്ങളും ഉണ്ടായിരുന്നെങ്കിലും പദ്ധതി നടപ്പായില്ല.
റോഡരികിൽ ഹോട്ടലുകൾ തുടങ്ങാൻ 2003ൽ തുടങ്ങിയ വഴിയോരം പദ്ധതിയും പരാജയമായിരുന്നു. കുറഞ്ഞ വിലക്ക് ഭക്ഷണം നൽകാൻ സർക്കാർ സഹായമേകുന്ന പദ്ധതിയായിരുന്നു ഇത്. 121 നിക്ഷേപകർ മുന്നോട്ടുവന്നെങ്കിലും 11 പേർ മാത്രമാണ് ഹോട്ടലുകൾ തുടങ്ങിയത്. െവെകാതെ ഇവയെല്ലാം പൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.