തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ആമുഖ പ്രസംഗത്തിൽ കേന്ദ്രസർക്കാറിനെതിരെയും പൗരത്വ ഭേദഗതി നിയമത്തിെനതിരെയും ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക്. ജനാധിപത്യവും സേച്ഛാധിപത്യവും മുഖാമുഖം നിൽക്കുന്ന സാഹചര്യമാണ് രാജ്യത് ത് നിലനിൽക്കുന്നത്. അധികാരത്തിലുള്ളത് അക്രമം ആണ് കർമം എന്ന് വിചാരിക്കുന്ന ഭരണകൂടണമാണ്. പൗരത്വ നിയമഭേദഗതി രാജ്യത്ത് ആശങ്ക പടർത്തുന്നതായും ധനമന്ത്രി പറഞ്ഞു.
കേന്ദ്രത്തിേൻറത് വെറുപ്പിെൻറ രാഷ്ട്രീയമാണ്. പൗരത ്വ നിയമത്തിനെതിരെ തെരുവിൽ സമരത്തിനായി ഇറങ്ങിയ യുവാക്കളിലാണ് രാജ്യത്തിെൻറ ഭാവി. കീഴടങ്ങില്ല എന്ന് ക്യാംപസുകൾ മുഷ്ടി ചുരുട്ടി പറയുന്നു. പൗരത്വ റജിസ്റ്ററും പൗരത്വ നിയമവും സൃഷ്ടിക്കുന്ന ആശങ്ക വാക്കുകൾക്കതീതമാണ്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരേ സമരവേദിയിൽ കേരളത്തിെൻറ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അണിനിരന്നു. കേരളത്തിെൻറ ഒരുമ മറ്റു സംസ്ഥാനങ്ങൾ വിസ്മയത്തോടെയാണ് നോക്കികണ്ടതെന്നും ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ പരാജയമാണ്. സാമ്പത്തിക ദുരിതമല്ല പൗരത്വ രജിസ്റ്ററാണ് പ്രധാനമെന്ന നിലയിലാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത്. 2009 ന് സമാനമായ സാമ്പത്തിക തകർച്ചയിലേക്കാണ് രാജ്യം നീങ്ങുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ സര്‍വകാല റെക്കോര്‍ഡിലേക്കുയര്‍ന്നു.
സാധാരണക്കാർക്കു പകരം കോർപ്പറേറ്റുകളെയാണ് കേന്ദ്ര സർക്കാർ സഹായിക്കുന്നത്. കോർപറേറ്റുകൾക്ക് നികുതിയിളവുകൾ നൽകുന്ന കേന്ദ്രസർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് തുടരുന്നതെന്നും ധനമന്ത്രി വിമർശിച്ചു.
പതിനഞ്ചാം ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങളുടെ അവകാശങ്ങളെ കവർന്നെടുക്കുകയാണ്.കേന്ദ്ര വിഹിതത്തില്‍ 8330 കോടിയുടെ കുറവുണ്ടായി. കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള ഗ്രാൻറുകളും വെട്ടിക്കുറച്ചു. ജി.എസ്.ടി നഷ്ടപരിഹാരം സംസ്ഥാനത്തിന് ലഭിച്ചില്ല. കേരളത്തിന് പ്രളയ സഹായം നിഷേധിച്ചതായും തോമസ് ഐസക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.