സി.എം.ആർ.എൽ ക്രമക്കേട്: ശശിധരൻ കർത്തയുടെ മകളെ ഇ.ഡി ചോദ്യം ചെയ്തു

കൊ​ച്ചി: സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മ​ക​ൾ ഷി​ബി എ​സ്. ക​ർ​ത്ത​യെ ഇ.​ഡി ചോ​ദ്യം ചെ​യ്തു. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​പു​ണ ഇ​ന്റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്റെ ഡ​യ​റ​ക്ട​റാ​ണ് ഷി​ബി. പ​ണ​മി​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ലും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലും വീ​ഴ്ച​ക​ളു​ണ്ടെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ്​ ഷി​ബി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്ന​റി​യു​ന്നു.

സി.​എം.​ആ​ർ.​എ​ൽ ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ് 27ന് ​ഇ.​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മ​ക​ളെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച​ത്. രാ​വി​ലെ 10 മ​ണി​ക്ക് കൊ​ച്ചി​യി​ലെ ഇ.​ഡി ഓ​ഫീ​സി​ലെ​ത്തി​യ ഷി​ബി​യെ അ​ന്വേ​ഷ​ണ​സം​ഘം മ​ണി​ക്കൂ​റു​ക​ളോ​ളം ചോ​ദ്യം ചെ​യ്തു. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ മ​ക​ൻ ശ​ര​ൺ എ​സ്. ക​ർ​ത്ത, മ​രു​മ​ക​ൻ അ​നി​ൽ ആ​ന​ന്ദ പ​ണി​ക്ക​ർ എ​ന്നി​വ​രാ​ണ് മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​ർ. ഇ​വ​രെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

സി.​എം.​ആ​ർ.​എ​ല്ലി​ന്റെ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളും ഉ​ത്പ​ന്ന​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​തി​ന് വാ​ഹ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന​ത് നി​പു​ണ​യാ​ണ്. മേ​യ്​ 27ന്​ ​ക​ള​മ​ശ്ശേ​രി​യി​ലെ നി​പു​ണ​യു​ടെ ഓ​ഫീ​സി​ലും അ​നി​ൽ ആ​ന​ന്ദ പ​ണി​ക്ക​രു​ടെ വീ​ട്ടി​ലും ഇ.​ഡി റെ​യ്ഡ്​ ന​ട​ത്തി​യി​രു​ന്നു. സി.​എം.​ആ​ർ.​എ​ൽ-​എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ മ​ക​ൾ ടി.​വീ​ണ​ക്ക് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി ഇ.​ഡി സ​മ​യം നീ​ട്ടി ന​ൽ​കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് വീ​ണ​ക്കു​ള്ള നി​ർ​ദേ​ശം.

Tags:    
News Summary - CMRL irregularities: ED questions Sasidharan Kartha's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.