കള്ളപ്രചാരണങ്ങള്‍ക്കെതിരെ പ്രതിരോധം തീർക്കും -സി.പി.എം

തി​രു​വ​ന​ന്ത​പു​രം: യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ ക​ണി​ക പോ​ലു​മി​ല്ലാ​ത്ത വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്‌ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. പാ​ർ​ട്ടി നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ന​ട​ന്ന​തെ​ന്ന പേ​രി​ല്‍ വ​സ്‌​തു​താ വി​രു​ദ്ധ കാ​ര്യ​ങ്ങ​ളാ​ണ്‌ കു​റെ ദി​വ​സ​മാ​യി ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്‌. ഇ​ത്ത​രം ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കും. വ്യാ​ജ​വാ​ര്‍ത്ത​ക​ള്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

‘എ​ന്നെ​യും പി​ണ​റാ​യി​യെ​യും മാ​റ്റി​യി​ട്ട്‌ മ​റ്റാ​രെ വെ​ക്കും, അ​ത്‌ ന​ട​ക്കി​ല്ല’, ‘എ​ന്നെ​യും പി​ണ​റാ​യി​യെ​യും മാ​റ്റാ​മെ​ന്ന​ത്‌ വ്യാ​മോ​ഹം മാ​ത്രം’ എ​ന്നെ​ല്ലാം തി​രു​വ​ന​ന്ത​പു​ര​ത്ത്‌ ന​ട​ന്ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി റി​പ്പോ​ര്‍ട്ട്‌ ചെ​യ്‌​തെ​ന്നാ​ണ് ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ​വാ​ര്‍ത്ത ന​ൽ​കി​യ​ത്. സി.​പി.​എ​മ്മി​ല്‍ ആ​ര്‌ നേ​താ​വാ​ക​ണം, എ​ങ്ങ​നെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നൊ​ക്കെ നി​ശ്ച​യി​ക്കു​ന്ന​ത്‌ പാ​ർ​ട്ടി​യാ​ണ്,​ മാ​ധ്യ​മ​ങ്ങ​ള​ല്ലെ​ന്നും അ​​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്‌ തോ​ല്‍വി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യാ​ണ്‌ പാ​ര്‍ട്ടി ന​ട​ത്തി​യ​ത്‌. പ്ര​വ​ര്‍ത്ത​ക​ര്‍ ബ്രാ​ഞ്ച്‌ യോ​ഗ​ങ്ങ​ളി​ല്‍ വ​രെ ഉ​ന്ന​യി​ച്ച വി​മ​ര്‍ശ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച്‌ ആ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ക​യാ​ണ്‌. തെ​റ്റു പ​റ്റി​യാ​ല്‍ ഏ​തു നേ​താ​വി​നെ​യും വി​മ​ര്‍ശി​ക്കാ​നും തി​രു​ത്താ​നും പാ​ർ​ട്ടി​ക്ക്‌ ക​ഴി​യും. എ​ല്ലാ നേ​താ​ക്ക​ള്‍ക്കും ഇ​ത്‌ ബാ​ധ​ക​മാ​ണ്‌. ഇ​തി​നൊ​പ്പം പു​തി​യ കാ​ല​ത്തെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടാ​ന്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്ന്‌ അ​ഭി​പ്രാ​യ​ങ്ങ​ളും സി.​പി.​എം തേ​ടു​ന്നു​ണ്ട്‌.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്‌ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്‌ പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്ന്‌ ല​ഭി​ച്ച​ത്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ച്‌ ആ​ഗ​സ്‌​റ്റി​ൽ ന​ട​ക്കു​ന്ന വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​യി​ല്‍ ക​ര്‍മ​പ​ദ്ധ​തി​ക്ക്‌ രൂ​പം​ന​ല്‍കും. ഈ ​തി​രു​ത്ത​ല്‍ പ്ര​ക്രി​യ​ക്ക്‌ തു​ര​ങ്കം വെ​ക്കാ​നും യു.​ഡി.​എ​ഫ്‌ സ​ര്‍ക്കാ​റി​നെ​തി​രാ​യ ജ​ന​രോ​ക്ഷം മ​റ​ച്ചു​വെ​ക്കാ​നു​മാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍ വ്യാ​ജ​വാ​ര്‍ത്ത​ക​ളി​ലൂ​ടെ നി​ര​ന്ത​രം ശ്ര​മി​ക്കു​ന്ന​ത്‌-​എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Will build resistance against false propaganda, says CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.