രമേശ് ചെന്നിത്തല

ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള​: മന്ത്രിമാർക്ക് ഭിന്നാഭിപ്രായമില്ലെന്ന് രമേശ് ചെന്നിത്തല

തൊ​ടു​പു​ഴ: ശ​ബ​രി​മ​ല സ്വ​ർ​ണ കൊ​ള്ള​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന്ത്രി​മാ​ർ​ക്കി​ട​യി​ൽ ഭി​ന്നാ​ഭി​പ്രാ​യ​മി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. തൊ​ടു​പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​ഐ.​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ്.

അ​തു​കൊ​ണ്ട് ത​ന്നെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക​ട്ടെ എ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. ചെ​ക്ര​മു​ടി കൈ​യ്യേ​റ്റം ഉ​ൾ​പ്പ​ടെ ഇ​ടു​ക്കി​യി​ലെ ഒ​രു കൈ​യ്യേ​റ്റ​വും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കി​ല്ല. സ​സ്പെ​ൻ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് കൊ​ണ്ടാ​ണ് ആ​രോ​പ​ണ വി​ധേ​യ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ ജോ​ലി​യി​ൽ തി​രി​കെ പ്ര​വേ​ശി​ച്ച​ത്. വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച് തീ​രു​മാ​നി​ക്കും. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി​യി​ൽ ഇ​ടു​ക്കി​യു​ടെ ഭൂ​പ്ര​കൃ​തി അ​നു​സ​രി​ച്ച് പ്ര​ത്യേ​ക സ്ക്വാ​ഡി​നെ നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Sabarimala gold theft: No difference of opinion among ministers, says Ramesh Chennithala.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.