പൊന്നുരുന്നി സി.കെ.സി.എൽ എൽ.പി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ സിനിമാതാരം മമ്മൂട്ടി 

പോളിങ് 90 ശതമാനം കടക്കുമെന്ന് രത്തൻ ഖേൽക്കർ; കുന്നത്തുനാട് മുന്നിൽ, കടുത്തുരുത്തി പിന്നിൽ

തിരുവനന്തപുരം: വോട്ടെടുപ്പ് അവസാനിക്കാൻ മണക്കൂറുകൾ മാത്രം ശേഷിക്കേ, സംസ്ഥാനത്ത് പോളിങ് ശതമാനം കുതിച്ചുയരുന്നു. നിലവിലെ ട്രെൻഡ് നോക്കുമ്പോൾ പോളിങ് 90 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ തെര​ഞ്ഞെടുപ്പ് ഓഫിസർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. എസ്.ഐ.ആർ പരിഷ്കരണം വോട്ടിങ് ശതമാനത്തെ സ്വാധീനിച്ചിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. 

ഉച്ചയോടെ 40 ശതമാനം കടന്ന പോളിങ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഒടുവിലത്തെ കണക്കുകൾ പ്രകാരം മൂന്ന് മണിയോടെ 62.71 ശതമാനം എത്തി. എറണാകുളം ജില്ലയിലെ കുന്നത്തുനാട് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. 70.08 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്.

140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിങ് ബൂത്തിലെത്തിയത്. അതേസമയം, കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തിലാണ് ഏറ്റവും കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയത്. 57.41 ശതമാനം പേരാണ് ഇവിടെ ബൂത്തിലെത്തിയത്. മിക്ക മണ്ഡലങ്ങളിലും ഉച്ചയ്ക്ക് ശേഷം പോളിങ് നില മെച്ചപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

140 മണ്ഡലങ്ങളിലെ പോളിങ് ശതമാനം:

കുന്നത്തുനാട് - 70.08%

തൃപ്പൂണിത്തറ - 69.38%

ചിറ്റൂർ - 67.55%

ആലുവ - 67.28%

മലമ്പുഴ - 67.21%

പാലക്കാട് - 66.92%

വൈപ്പിൻ - 66.55%

പറവൂർ - 66.48%

കുന്നമംഗലം - 66.44%

അരൂർ - 66.25%

പെരുമ്പാവൂർ - 66.16%

വടക്കാഞ്ചേരി - 66.07%

ഒല്ലൂർ - 66.05%

പുതുക്കാട് - 65.86%

തൃക്കാക്കര - 65.78%

ആലപ്പുഴ - 65.62%

ചേർത്തല - 65.55%

കോതമംഗലം - 65.46%

കൊച്ചി - 65.45%

നെന്മാറ - 65.41%

അമ്പലപ്പുഴ - 65.19%

നേമം - 65.17%

തളിപ്പറമ്പ് - 65.14%

ബേപ്പൂർ - 65.03%

പേരാമ്പ്ര - 65.01%

എറണാകുളം - 64.99%

മഞ്ചേരി - 64.97%

കോഴിക്കോട് സൗത്ത് - 64.88%

പയ്യന്നൂർ - 64.84%

കഴക്കൂട്ടം - 64.83%

പെരിന്തൽമണ്ണ - 64.79%

കൊണ്ടോട്ടി - 64.78%

കളമശ്ശേരി - 64.74%

ഏറനാട് - 64.62%

കോഴിക്കോട് നോർത്ത് - 64.53%

മട്ടന്നൂർ - 64.5%

വൈക്കം - 64.47%

മലപ്പുറം - 64.31%

തൃത്താല - 64.27%

ഒറ്റപ്പാലം - 64.14%

ഇരിങ്ങാലക്കുട - 64.06%

ആലത്തൂർ - 64.06%

കോങ്ങാട് - 64.06%

തൃശ്ശൂർ - 64.02%

വടകര - 63.89%

ദേവികുളം - 63.87%

ബാലുശ്ശേരി - 63.81%

കൊടുവള്ളി - 63.8%

മൂവാറ്റുപുഴ - 63.79%

നാദാപുരം - 63.74%

കാട്ടാക്കട - 63.71%

പിറവം - 63.67%

അങ്കമാലി - 63.67%

വള്ളിക്കുന്ന് - 63.63%

ധർമ്മടം - 63.6%

ഉടുമ്പൻചോല - 63.6%

ചാലക്കുടി - 63.59%

തരൂർ - 63.58%

നെടുമങ്ങാട് - 63.55%

അരുവിക്കര - 63.49%

വട്ടിയൂർക്കാവ് - 63.45%

വാമനപുരം - 63.39%

കുറ്റ്യാടി - 63.39%

ഷൊർണൂർ - 63.34%

തിരുവമ്പാടി - 63.33%

പട്ടാമ്പി - 63.31%

മങ്കട - 63.2%

നാട്ടിക - 63.2%

എലത്തൂർ - 63.19%

ചേലക്കര - 63.13%

കൊയിലാണ്ടി - 63.12%

മണ്ണാർക്കാട് - 63.08%

കുണ്ടറ - 62.95%

ഏറ്റുമാനൂർ - 62.81%

വണ്ടൂർ - 62.76%

കൊടുങ്ങല്ലൂർ - 62.74%

പീരുമേട് - 62.71%

തൃക്കരിപ്പൂർ - 62.63%

കൊല്ലം - 62.39%

പേരാവൂർ - 62.35%

കൽപ്പറ്റ - 62.23%

നിലമ്പൂർ - 62.21%

മണലൂർ - 62.16%

കോട്ടയം - 62.08%

കൊട്ടാരക്കര - 62.03%

ഉദുമ - 61.95%

താനൂർ - 61.94%

ഇരവിപുരം - 61.88%

കുന്നത്തൂർ - 61.82%

തവനൂർ - 61.81%

കരുനാഗപ്പള്ളി - 61.78%

കൂത്തുപറമ്പ് - 61.75%

കാഞ്ഞിരപ്പള്ളി - 61.74%

മാനന്തവാടി - 61.68%

പാലാ - 61.68%

കുന്നംകുളം - 61.67%

പത്തനാപുരം - 61.62%

കാഞ്ഞങ്ങാട് - 61.62%

പൂഞ്ഞാർ - 61.57%

തൊടുപുഴ - 61.46%

ചാത്തന്നൂർ - 61.27%

പാറശ്ശാല - 61.06%

ചവറ - 61.06%

കൈപ്പമംഗലം - 60.97%

പുതുപ്പള്ളി - 60.95%

ഹരിപ്പാട് - 60.93%

ചങ്ങനാശ്ശേരി - 60.92%

കാസർകോട് - 60.9%

അഴീക്കോട് - 60.78%

ചടയമംഗലം - 60.76%

ഇടുക്കി - 60.63%

അടൂർ - 60.61%

കായംകുളം - 60.52%

കല്യാശ്ശേരി - 60.51%

കോട്ടയ്ക്കൽ - 60.48%

സുൽത്താൻ ബത്തേരി - 60.44%

ആറന്മുള - 60.37%

ഇരിക്കൂർ - 60.23%

തിരുവനന്തപുരം - 60.21%

നെയ്യാറ്റിൻകര - 60.2%

തലശ്ശേരി - 60.04%

തിരൂരങ്ങാടി - 60.02%

വേങ്ങര - 59.99%

മഞ്ചേശ്വരം - 59.6%

തിരൂർ - 59.36%

കോന്നി - 59.02%

മാവേലിക്കര - 58.7%

കണ്ണൂർ - 58.62%

ഗുരുവായൂർ - 58.53%

കോവളം - 58.47%

കുട്ടനാട് - 58.44%

പുനലൂർ - 58.42%

റാന്നി - 58.28%

ആറ്റിങ്ങൽ - 57.98%

തിരുവല്ല - 57.76%

ചെങ്ങന്നൂർ - 57.6%

ചിറയിൻകീഴ് - 57.58%

പൊന്നാനി - 57.58%

വർക്കല - 57.48%

കടുത്തുരുത്തി - 57.41%

Tags:    
News Summary - kerala assembly election 2026: polling percentage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.