കണ്ണൂർ: കീഴാറ്റൂർ വയൽ വീണ്ടും സമരഭൂമിയാകുന്നു. ഡിസംബർ 30ന് കീഴാറ്റൂർ െഎക്യദാർഢ ്യ സമിതിയുടെ ആഭിമുഖ്യത്തിൽ വയൽ പിടിച്ചെടുക്കൽ സമരം നടക്കും. ദേശീയപാത ബൈപാസിനായ ി അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ച കീഴാറ്റൂർ വയൽ ഒൗദ്യോഗിമായി ഇപ്പോൾ ദേശീയപാത അതോറിറ്റിയുടെ കീഴിലാണ്. എന്നാൽ, സ്ഥലംവിട്ടുകൊടുക്കാതെ തങ്ങൾ പിടിച്ചെടുക്കുമെന്നും, വയൽ നികത്തി പദ്ധതി വരുന്നത് അനുവദിക്കില്ലെന്നും സമരക്കാർ പറയുന്നു. വയൽ പിടിച്ചെടുക്കൽ സമരത്തിന് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള പരിസ്ഥിതി, സന്നദ്ധ സംഘടന പ്രവർത്തകർ പെങ്കടുക്കും. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരിൽ നേരത്തെ െഎക്യദാർഢ്യ സമിതി നടത്തിയ മാർച്ചിന് സമാനമായ സമരമാണ് 30ന് നടക്കുക. വൈകീട്ട് തളിപ്പറമ്പ് കേന്ദ്രീകരിച്ച് നടക്കുന്ന സമരത്തിൽ നൂറുകണക്കിനുപേർ പെങ്കടുക്കുമെന്നും സമരക്കാർ പറയുന്നു.
വയൽക്കിളികളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രേക്ഷാഭങ്ങൾ അവഗണിച്ചും ദേശീയപാതക്കായി വയൽ ഏറ്റെടുത്തുെകാണ്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമരത്തിെൻറ മുൻപന്തിയിലുണ്ടായിരുന്ന ബി.ജെ.പിയുടെ ഇടെപടലുകൾ ബൈപാസ് അലൈൻമെൻറ് മാറ്റുന്നതിന് കാരണമാകുമെന്ന് വയൽക്കിളികൾ കരുതി. ബി.ജെ.പിയും അലൈൻമെൻറ് മാറ്റത്തിന് ഇടപെടാതിരുന്നതോടെ കീഴാറ്റൂർ വിഷയത്തിൽ വയൽക്കിളികൾ ഒറ്റപ്പെട്ടതുപോലെയായി. ഇതോടെയാണ് െഎക്യദാർഢ്യ സമിതി സമരം ശക്തമാക്കി രംഗത്തിറങ്ങുന്നത്. സമരം ബി.െജ.പി കൈയടക്കിയതിെനതിരെ െഎക്യദാർഢ്യ സമിതിയിലും എതിർപ്പുകളുണ്ടായിരുന്നു. ഇനി സമരം രാഷ്്ട്രീയക്കാർ ഹൈജാക്ക് ചെയ്യാൻ സാധ്യതയില്ലെന്നും യഥാർഥ പ്രശ്നങ്ങളിലേക്ക് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാമെന്നതും െഎക്യദാർഢ്യ സമിതിയുമായി ബന്ധപ്പെട്ടവർ പറയുന്നു.
അന്തിമ വിജ്ഞാപനം വന്നതോെട സ്ഥലമെടുപ്പ് േവേഗത്തിലാക്കുന്നതിന് സി.പി.എം സഹായ സമിതി രൂപവത്കരിച്ചിരുന്നു. ത്രീഡി വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള 60 കുടുംബങ്ങളിൽ 56 കുടുംബങ്ങെളയും പെങ്കടുപ്പിച്ചുകൊണ്ടാണ് സി.പി.എം യോഗം ചേർന്നത്. സമരങ്ങൾ അവഗണിച്ചും കേന്ദ്രം മുന്നോട്ടുപോകുന്നതിനാൽ എതിർത്ത് നിൽക്കാതെ മാന്യമായ നഷ്ടപരിഹാരം വാങ്ങി സ്ഥലം വിട്ടുകൊടുക്കുന്നതാണ് നല്ലതെന്ന് പലരും നിലപാടെടുത്തിട്ടുണ്ട്. നാല് കുടുംബങ്ങളെയാണ് സി.പി.എം യോഗത്തിന് ക്ഷണിക്കാതിരുന്നത്. വയൽ നഷ്ടപ്പെടുന്നവരുടെ പിന്തുണയില്ലെങ്കിലും പൊതുസമൂഹത്തിെൻറ പിന്തുണ തങ്ങൾക്കുണ്ടാകുമെന്നാണ് വയൽക്കിളികൾ കരുതുന്നത്. വയൽ ഏറ്റെടുക്കുന്നതിനെതിരെ നേരത്തെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ലോങ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളും നടത്തുന്നതിന് ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.