തൃശൂർ: കെടാമംഗലം സദാനന്ദെൻറ കുടുംബത്തിൽനിന്ന് ഒരു കാഥിക കൂടി. എറണാകുളം ഡി.ഡി.എസ്.എച്ച്.എസ് കരിമ്പാടത്തിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി അനുവ്രത സൂരജാണ് കെടാമംഗലത്തിെൻറ കുടുംബത്തിലെ പുതിയ കാഥിക. സംസ്ഥാന സ്കൂൾ കലോത്സവവേദിയിൽ ഹൈസ്കൂൾ വിഭാഗം കഥാപ്രസംഗത്തിൽ എ ഗ്രേഡ് നേടിയാണ് അനുവ്രതയുടെയും ടീമിെൻറയും മടക്കം. സുസ്മേഷ് ചന്ദ്രോത്തിെൻറ ‘മരണവിദ്യാലയം’ എന്ന കഥയാണ് വേദിയിൽ അവതരിപ്പിച്ചത്. കൈതാരം വിനോദ്, മുതുകുളം സോമനാഥ് എന്നിവരാണ് ഗുരുക്കന്മാർ. അനുവ്രതയുടെ പിതാവ് സൂരജും കാഥികനാണ്. ബാങ്ക് ജീവനക്കാരിയായ ഷീനയാണ് അമ്മ. വിദ്യാർഥിനിയായ അനഘയാണ് സഹോദരി. സൂരജിെൻറ പിതാവിെൻറ അമ്മാവനാണ് കെടാമംഗലം സദാനന്ദൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.