കേരളത്തിലെ മികച്ച രക്തദാന കോർഡിനേറ്റേഴ്സിനുള്ള പുരസ്കാരം അശ്വതി എം.വിയും അഡ്വ. അശ്വനി എം.വിയും വിക്രം സാരാഭായ് സ്പേസ് സെന്‍റർ പ്രൊജക്ട് ഡയറക്ടർ വി.ടി. ഭാസ്കറിൽ നിന്ന് ഏറ്റുവാങ്ങുന്നു

ഇത് 'രക്ത ബന്ധം'; കേരളത്തിലെ മികച്ച രക്തദാന സംഘാടകരായി ഇരട്ട സഹോദരിമാർ

കോഴിക്കോട്: രക്തദാനം ജീവദാനമെന്ന സന്ദേശം ജീവിതത്തിൽ പകർത്തിയ ഇരട്ട സഹോദരിമാർക്ക് കേരളത്തിലെ മികച്ച രക്തദാന കോർഡിനേറ്റേഴ്സിനുള്ള പുരസ്കാരം. ആൾ കേരള ബ്ലഡ് ഡോണേഴ്സ് സൊസൈറ്റിയുടെ പുരസ്കാരമാണ് കോഴിക്കോട് മാളിക്കടവ് സ്വദേശികളായ അശ്വതി എം.വിക്കും അഡ്വ. അശ്വനി എം.വിക്കും ലഭിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിക്രം സാരാഭായ് സ്പേസ് സെന്‍റർ പ്രൊജക്ട് ഡയറക്ടർ വി.ടി. ഭാസ്കറിൽ നിന്ന് ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി.

കാലിക്കറ്റ് സർവകലാശാലയിൽ ഗവേഷകയാണ് അശ്വതി. കോഴിക്കോട് കോടതിയിൽ അഭിഭാഷകയായി ജോലി ചെയ്യുകയാണ് അശ്വനി. ഇരുവരും 2011 മുതൽ രക്തദാന മേഖലയിൽ സജീവമാണ്. മാളിക്കടവ് ഉള്ളാട്ടിൽ താഴം രമ കോട്ടേജിൽ അശോകൻ എം.വിയുടെയും പ്രസന്നയുടെയും മക്കളാണ്.

പുരസ്കാരം രക്തദാന മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ പ്രചോദനമാകുമെന്നും കൂടുതൽ യുവാക്കൾ രക്തദാനത്തിനായി ത‍യാറായി മുന്നോട്ടുവരണമെന്നും ഇരുവരും പറഞ്ഞു. 

Tags:    
News Summary - KEBS RUDHIRA BLOOD DONATION AWARD 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.