ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളെ മ​ന്ത്രി  ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു  –കെ.​സി.​ബി.​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി

കോട്ടയം: സർക്കാർ സ്ഥാപനത്തിനു പ്രവർത്തനാനുമതി നിഷേധിക്കാൻ തദ്ദേശ സ്ഥാപനത്തിന് അധികാരമില്ലെന്ന മന്ത്രി ജി. സുധാകര​െൻറ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഒരു പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്നുതീരുമാനിക്കാനുള്ള  പരമാധികാരം പ്രാദേശിക സർക്കാറുകളായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ഈ അധികാരത്തിന്മേൽ കടന്നുകയറാൻ എക്സൈസ് മന്ത്രിക്ക് അവകാശമില്ല. 

സർക്കാർ വരുമാനം തടസ്സപ്പെടുത്തുംവിധം പ്രവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന ഭരണഘടന സ്ഥാപനങ്ങളെയും പൊതുജനത്തെയും ഭീഷണിപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. വഴിയോരത്തെ മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെ ഭരണഘടന സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നത് ഭരണഘടന ലംഘനവും സത്യപ്രതിജ്ഞ ലംഘനവുമാണെന്നും പ്രസാദ് കുരുവിള പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - KCBC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.