കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ലെന്ന് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം

തിരുവനന്തപുരം: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് എതിരല്ലെന്ന് കെ.സി.ബി.സി അധ്യക്ഷനും ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസൈപാക്യം. കൈയ്യേറ്റം നടന്ന ഭൂമിയിൽ സര്‍ക്കാരിന് അധികാരമുണ്ട്, അത് ചെയ്തതില്‍ തെറ്റുമില്ല. പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കം ചെയ്ത രീതി മനോവിഷമം ഉണ്ടാക്കി. കുരിശ് ആരാധനാ വസ്തുവാണ്. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് തകര്‍ക്കേണ്ടിയിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഇതാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാടിനെ പ്രശംസിക്കുന്നതായും ഡോ. സൂസൈപാക്യം മാധ്യമങ്ങളോട് പറഞ്ഞു.

കുരിശ് ഒരു വികാരവും വിശ്വാസവുമാണെന്ന് എറണാകുളം-അങ്കമാലി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രതികരിച്ചു. അത് കൈയ്യേറ്റ ഭൂമിയിൽ വെക്കേണ്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    
News Summary - kcbc head Archbishop Dr Soosa Pakiam support revenue department action in munnar papa chola

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.