ക്രൈസ്തവ വിരുദ്ധ ഭീകരാക്രമണങ്ങളിൽ മനഃസാക്ഷി ഉണരണം -കെ.സി.ബി.സി

കൊച്ചി: ഇസ്ലാമിക ഭീകരാക്രമണങ്ങള്‍ ലോകമെമ്പാടും അനുദിനം വർധിക്കുന്നത് ലോകരാജ്യങ്ങള്‍ അതീവ ഗൗരവമായെടുക്കേണ്ട വിഷയമാണെന്ന് കേരള കത്തോലിക് ബിഷപ്സ് കൗൺസിൽ (കെ.സി.ബി.സി). ഇത്തരം ഭീഷണികളില്‍നിന്ന് നമ്മുടെ നാടും വിമുക്തമല്ല എന്ന സൂചനയാണ് സമീപകാല സംഭവങ്ങള്‍ നല്‍കുന്നത്.

രാജ്യത്തെ സമാധാനകാംക്ഷികളായ പൗരസമൂഹത്തെ ആശങ്കപ്പെടുത്തുന്നതാണ് ഇതെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം. നൈജീരിയയില്‍ ക്രൈസ്തവര്‍ ഇസ്ലാമിക ഭീകരരാല്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നത് തുടരുകയാണ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുപതോളം പേരെ ഐ.എസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നു.

കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദൈവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് കൊലചെയ്യപ്പെട്ടത്. ഈ വിഷയം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മാധ്യമങ്ങൾ ചര്‍ച്ചചെയ്യണം.

പീഡിപ്പിക്കപ്പെടുന്നവരും വധിക്കപ്പെടുന്നവരുമായ ദുര്‍ബലരോട് പക്ഷംചേരാനും മതമൗലിക വാദത്തെയും ഭീകരപ്രവര്‍ത്തനങ്ങളെയും തുടച്ചുനീക്കാനും വേണ്ട നടപടി കൈക്കൊള്ളാന്‍ ഭരണകര്‍ത്താക്കളെ പ്രേരിപ്പിക്കേണ്ടതിന് മാധ്യമങ്ങളുടെ ഇടപെടല്‍ ആവശ്യമാണ്. ഭീകരപ്രവര്‍ത്തനങ്ങളെ നേരിടാന്‍ ലോക രാഷ്ട്രങ്ങള്‍ ഒരുമിക്കണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - KCBC against anti-Christian terrorism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.