ഭാഷയുടെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമം ​െചറുക്കും -കെ.സി. വേണ​ുഗോപാൽ

മലപ്പുറം: ഭാഷയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനുമാണ്​ മോദി സർക്കാർ ശ്രമിക്കുന്നതെന്ന്​​ എ.​െഎ.സി.സി ജനറൽ സെ​ക്രട്ടറി കെ.സി. വേണ​ുഗോപാൽ. ഭക്ഷണത്തി​​​െൻറയ​ും വസ്​ത്രത്തി​​െൻറയും പേരിൽ ജനങ്ങളെ ഇളക്കിവിട്ട മോദിയും സംഘവും ഇപ്പോൾ ഹിന്ദി അടിച്ചേൽപ്പിച്ചാണ്​ അസഹിഷ്​ണുത പടർത്തുന്നതെന്ന്​ അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 

വാജ്​പേയി സർക്കാറി​​െൻറ കാലത്തൊന്നുമില്ലാത്തവിധം വർഗീയതയുടെ വ്യാപനമാണ്​ രാജ്യത്താകമാനം നടക്കുന്നത്​. എൻഫോഴ്​സ്​മ​െൻറും സി.ബി.​െഎയും ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച്​ എതിരാളികളെ ഏതുവിധേനയും​ നേരിടുന്ന നരേന്ദ്രമോദി ഏകാധിപതിയെപോലെയാണ്​ പെരുമാറുന്നത്​. വർഗീയതക്കും ഫാഷിസത്തിനുമെതിരെ കോൺഗ്രസ്​ സെപ്​റ്റംബർ ഒന്നിന്​ ഗുജറാത്തിൽനിന്ന്​ രാജ്യവ്യാപക കാമ്പയിന്​ തുടക്കം കുറിക്കും. ഫാഷിസത്തിനെതിരെ ഒന്നിപ്പിക്കാവുന്ന എല്ലാ പാർട്ടികളെയും ഒരുമിപ്പിക്കും. 

​​മോദി അധികാരത്തിൽ വന്നശേഷം അടിക്കടിയുണ്ടാകുന്ന റെയിൽ ദുരന്തങ്ങൾ ജനങ്ങളുടെ സുരക്ഷയിൽ ബി.ജെ.പിക്ക്​ ഒരു ആശങ്കയുമില്ലെന്നതിന്​ തെളിവാണ്​. മുസഫർ നഗർ ഉൾപ്പെടെ കഴിഞ്ഞ രണ്ടര വർഷത്തിനിടെ രാജ്യത്ത്​ 19 പാളംതെറ്റലുകളാണ്​ ഉണ്ടായ​െതന്ന്​ കെ.സി. ​വേണുഗോപാൽ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - KC Venugopal Argued that Central Divided in India on Language Base -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.