Posted On
date_range Updated On
date_range പ്രതിഷേധങ്ങളെ തല്ലിത്തീർക്കാനുള്ള സേനയാക്കി ഗൺമാന്മാരെ മാറ്റി; നവകേരള സദസിനെതിരെ കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഭരണനിർവഹണതത്തിന്‍റെ എല്ലാ സീമകളും ലംഘിക്കുകയാണ് നവകേരള യാത്രയെന്ന് വേണുഗോപാൽ പറഞ്ഞു.
പ്രതിഷേധങ്ങളെ തല്ലിത്തീർക്കാനുള്ള സേനയാക്കി ഗൺമാന്മാരെ മാറ്റി. നിയമപാലനം നടത്തേണ്ട പൊലീസുകാർ തല്ലുന്നവർക്ക് കാവൽ നിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.