Posted On
date_range Updated On
date_range കെ.സി. അബ്ദുല്ല മൗലവിയുടെ സഹോദരൻ കോയാമു ഹാജി നിര്യാതനായി
കൊടിയത്തൂർ: ജമാഅത്തെ ഇസ്‍ലാമി മുൻ കേരള അമീർ കെ.സി. അബ്ദുല്ല മൗലവിയുടെ സഹോദരനും കൊടിയത്തൂർ മഹല്ല് സെക്രട്ടറിയുമായിരുന്ന കുന്നത്ത് ചാലിൽ കോയാമു ഹാജി (90) നിര്യാതനായി. വാദിറഹ്മ സ്ഥാപനങ്ങളുടെ സ്ഥാപകരിൽ ഒരാളും ദീർഘകാലം മാനേജറും ആയിരുന്നു.
ഭാര്യ: ഇ. ഫാത്തിമ. മക്കൾ: കെ.സി.സി ഹുസൈൻ, മുജീബ്റഹ്മാൻ, സൽമ. മരുമക്കൾ: റംല ബത്തേരി, പി.പി. അബ്ദുൽ മജീദ് മൂഴിക്കൽ, ശരീഫ കിനാലൂർ.
മറ്റു സഹോദരങ്ങൾ: പരേതരായ കെ.സി മുഹമ്മദ്ഹാജി, ബാവ ഹാജി, കുഞ്ഞാലി ഹാജി, കെ.സി അബ്ദുറഹ്മാൻ ഹാജി, തോട്ടത്തിൽ ആയിശുമ്മ, കീരൻതോടി ഫാത്തിമ, മുസ്‍ലിയാരകത്ത് ഉമ്മയ്യ, കക്കാട് പൂളമണ്ണ് ആമിന. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30ന് കൊടിയത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.