മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് കെ.ബി.ഇ.എഫ് വനിതാ കൺവെൻഷൻ

തിരുവനന്തപുരം: മണിപ്പൂരിൽ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കണമെന്ന് കെ.ബി.ഇ.എഫ് ജില്ലാ വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ് സുജാത ഉദ്ഘാടനം ചെയ്തു.

മണിപ്പൂരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിന്റെ വീഡിയോ കണ്ട സ്ത്രീകൾക്ക് ലോകത്ത് ഒരിടത്തും ഉറങ്ങാൻ കഴിയുകയില്ല. ഭരിക്കുന്ന ബിജെപിയുടെ പിന്നിൽ ശക്തിയായ ആർഎസ്എസ് എല്ലാ പിന്തിരിപ്പൻ ആശയങ്ങളും സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഈ കേന്ദ്രസർക്കാറിന്റെ ഭരണകാലത്ത് വിലക്കേറ്റത്തിന്റെ ദുരിതവും പേറുന്നത് സ്ത്രീകൾ തന്നെയാണെന്ന് സുജാത പറഞ്ഞു.

കൺവെൻഷനിൽ പ്രമുഖ മാധ്യമപ്രവർത്തക ആർ.പാർവതി ദേവി മുഖ്യപ്രഭാഷണം നടത്തി. കെ. ബി.ഇ.എഫ് ജില്ലാ വനിത കൺവെൻഷൻ സ്വാഗത സംഘം ചെയർപേഴ്സൺ, എസ്. അശ്വതി അധ്യക്ഷത വഹിച്ചു.യി. ജില്ലാ പ്രസിഡന്റ്, കെ. ശ്രീകുമാർ , വർക്കിംഗ് പ്രസിഡണ്ട് ടി.ആർ രമേശ്, എന്നിവർ സംസാരിച്ചു.

Tags:    
News Summary - KBEF women's convention to restore peace in Manipur as soon as possible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.