കവിയൂർ കേസ്: തുടരന്വേഷണ റിപ്പോർട്ട്​ ഹാജരാക്കാൻ രണ്ട്​ മാസം കൂടി അനുവദിച്ചു 

തിരുവനന്തപുരം: കവിയൂർ പീഡനക്കേസിലെ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ രണ്ടുമാസത്തെ സമയംകൂടി വേണമെന്ന സി.ബി.ഐയുടെ ആവശ്യം ​േകാടതി അംഗീകരിച്ചു. കേസിലെ ഏകപ്രതി ലതാ നായരുടെ നുണ പരിശോധന റിപ്പോർട്ട് ഫോറൻസിക് അധികൃതർ നൽകിയില്ല. ഇത് ലഭിച്ചാലുടൻ തുടരന്വേഷണ റി​േപ്പാർട്ട്​ സമർപ്പിക്കാമെന്ന്​ അന്വേഷണ സംഘം അറിയിച്ചതോടെയാണ് കൂടുതൽസമയം കോടതി അനുവദിച്ചത്. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്.

2004 സെപ്റ്റംബർ 28നാണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തത്​. കേസന്വേഷണം നടത്തി സി.ബി.ഐ സമർപ്പിച്ച മൂന്ന് അന്വേഷണ റിപ്പോർട്ടിലും നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചതെന്നാണ്​ കണ്ടെത്തിയത്​. എന്നാൽ, ഇൗ മൂന്ന് അന്വേഷണ റിപ്പോർട്ടുകളും കോടതി തള്ളി. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ്  റിപ്പോർട്ട് തള്ളാൻ കാരണം. ഇതേതുടർന്നാണ് കോടതി നാലാം തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ റിപ്പോർട്ട് സമർപ്പിക്കാനാണ്  സി.ബി.ഐ സമയം ആവശ്യപ്പെട്ടത്.

സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടുകൾ തള്ളണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയിരുന്നത് അനഘയുടെ ഇളയച്ഛൻ ഉണ്ണികൃഷ്​ണൻ നമ്പൂതിരിയും ക്രൈം പത്രാധിപർ നന്ദകുമാറുമാണ്. ലതാനായർ അനഘയെ പ്രമുഖ രാഷ്​ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച​െവച്ചതി​​​െൻറ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തതെന്നായിരുന്നു  ആരോപണം.


 

Tags:    
News Summary - Kaviyoor Case: Two Months Allow Report Submit -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.