തിരുവനന്തപുരം: കാട്ടാക്കടയില്‍ പുരയിടത്തില്‍നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ വീട ്ടുടമയെ എക്സ്കവേറ്റർ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യനിർ വഹണത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മണ്ണ് മാഫിയയു ടെ ആക്രമണം അറിയിച്ചിട്ടും സ്ഥലത്തെത്താന്‍ വൈകിയതിനാണ് റൂറൽ എസ്.പി നടപടിയെടുത്ത ത്.
കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഹരികുമാർ, ബൈജു, സുകേശ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞമാസം അവസാനമായിരുന്നു കേസിനാസ്പദമായ സംഭവം. കാട്ടാക്കട സ്വദേശിയായ സംഗീതാണ് (37) കൊല്ലപ്പെട്ടത്.
എക്സ്കവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കുന്നത് ശ്രദ്ധയിൽപെട്ട സംഗീത് രാത്രി 12.45ന് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചെങ്കിലും ഒന്നരമണിക്കൂറിന് ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് കൃത്യസമയത്തുതന്നെ സ്ഥലത്തെത്തിയിരുന്നെങ്കിൽ തെൻറ ഭർത്താവിെൻറ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് സംഗീതിെൻറ ഭാര്യ ഉൾപ്പെടെ ആരോപിച്ചിരുന്നു.
യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിെൻറ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി നേരത്തേ രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യങ്ങൾ തന്നെയായിരുന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. വീഴ്ചസംഭവിച്ചെന്ന ആക്ഷേപത്തെതുടർന്ന് നെടുമങ്ങാട് ഡിവൈ.എസ്.പി സംഭവത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. ആ റിപ്പോർട്ടിെൻറകൂടി അടിസ്ഥാനത്തിലാണ് ശിക്ഷാനടപടി.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത് പ്രഹസനമായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. പ്രതിപ്പട്ടികയിലുള്ള എട്ടുപേരെ പിടികൂടിയിട്ടുണ്ട്. മണ്ണുമാന്തിയന്ത്രം ഉടമ സജു, ടിപ്പർ ഉടമ ഉത്തമൻ, എക്സ്കവേറ്റർ ഓടിച്ച വിജിൻ, ടിപ്പർ ഓടിച്ച ലിനു, സംഘത്തിലുണ്ടായിരുന്ന മിഥുൻ, ഇവരെ സഹായിച്ച ലാൽകുമാർ, അനീഷ്, ബൈജു എന്നിവരാണ് പിടിയിലായവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.