കായംകുളം: കോടതി ഉത്തരവിെൻറ ബലത്തിലെത്തിയ ഒാർത്തഡോക്സ് പക്ഷത്തിന് പൂട്ടുത കർത്ത് പള്ളിയിൽ കയറാൻ അവസരം സൃഷ്ടിച്ചതിൽ പ്രതിഷേധിച്ച് കട്ടച്ചിറ സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളിക്ക് മുന്നിൽ യാക്കോബായ പക്ഷം പ്രാർഥനസമരം തുടങ്ങി. ഒാർത്തഡോക്സ്പക്ഷത്തെ ഏകപക്ഷീയമായി പിന്തുണക്കുന്ന സമീപനമാണ് ജില്ല ഭരണകൂടം സ്വീകരിച്ചതെന്നാണ് യാക്കോബായ വിഭാഗം കുറ്റപ്പെടുത്തുന്നത്.
ഇൗ മാസം 13ലെ വിധി നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തുതരണമെന്നാവശ്യപ്പെട്ട് 14നുതന്നെ ചെങ്ങന്നൂർ ആർ.ഡി.ഒക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്ന് 16ന് കലക്ടറെയും ആർ.ഡി.ഒയെയും നേരിൽ കണ്ടപ്പോൾ നൽകിയ ഉറപ്പുകൾ ലംഘിക്കുന്ന സമീപനമാണ് പിന്നീടുണ്ടായതെന്ന് യാക്കോബായക്കാർ പറയുന്നു.
20ന് രാവിലെ പള്ളി ഭരണസമിതിയുമായി ഡിവൈ.എസ്.പിയും തഹസിൽദാറും സംസാരിക്കുന്ന സമയത്തുതന്നെ പൂട്ടുപൊളിച്ച് ഒാർത്തഡോക്സുകാർക്ക് അവസരമൊരുക്കിയതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. 144 നിലനിൽക്കുന്ന പ്രദേശത്ത് അനാവശ്യമായി സംഘടിച്ചവരെ മാറ്റാൻ നടപടിയുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് അവകാശം വകെവച്ച് തരുന്നതുവരെ സമരവുമായി മുന്നോട്ടുപോകാൻ ഇവർ തീരുമാനിച്ചത്. ഇതിനിടെ കലക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കഴിയുന്നതുവരെ പള്ളിയുടെ നിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കുകയാണെന്ന നിർദേശമാണ് ഉയർന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെയാണ് ഇങ്ങനെയൊരു നിർദേശമുണ്ടായത്.
കോടതി തങ്ങൾക്ക് വകവെച്ച് നൽകിയ അവകാശം അനുവദിച്ചുതരുന്നത് വരെ സമരം തുടരുമെന്ന് സഭ വൈദിക സെക്രട്ടറി സ്ലീബ മോർ വട്ടവേലിൽ കോർഎപ്പിസ്കോപ്പ അറിയിച്ചു. പള്ളിയിൽ അതിക്രമിച്ചുകയറി നാശം വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം. കോടതി നിർദേശിച്ച ഒാർത്തഡോക്സ് വിഭാഗത്തിലെ വൈദികനെ അംഗീകരിക്കാൻ തയാറാണ്. അതേസമയം, പള്ളിയുടെ ഭരണനിർവഹണാവകാശം ട്രസ്റ്റി ഷെവലിയാർ അലക്സ് എം. ജോർജിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിക്കാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.