Posted On
date_range Updated On
date_range കട്ടച്ചിറപ്പള്ളിയിൽ ഒാർത്തഡോക്സ്-യാക്കോബായ തർക്കം: പ്രദേശത്ത് സംഘർഷ സാധ്യത
കായംകുളം: കട്ടച്ചിറപ്പള്ളിയിൽ അവകാശ തർക്കം. ഒാർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലാണ് തർക്കം നടക്കുന്നത്. യാക്കോബായ വിഭാഗം പ്രാർഥന നടത്തുന്നതിനിടെ ഒാർത്തഡോക്സ് വിഭാഗം പള്ളിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 250 ഒാളം വരുന്ന പ്രതിഷേധക്കാരെ പൊലീസ് പള്ളിയുടെ 150 മീറ്റർ അകലെ കായംകുളം- പുനലൂർ റോഡിൽ തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘർഷ സാധ്യത മുന്നിൽ കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാൽ നിരോധനാജ്ഞ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒാർത്തഡോക്സ് വിഭാഗം.
നേരത്തെ യാേക്കാബായ വിഭാഗം കൈവശം വെച്ചിരുന്ന പള്ളിയിൽ ഒാർത്തഡോക്സ് വിഭാഗം അവകാശമുന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസ് നടക്കുകയും ഒാർത്തഡോക്സിന് അനുകൂലമായി സുപ്രീം കോടതിയിൽ നിന്ന് വിധി വരികയും െചയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.