Posted On
date_range Updated On
date_range കശ്മീർ സന്ദർശനം: യൂത്ത് ലീഗ് നേതാവിനെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പ്രതിപക്ഷ നേതാക്കളുെട കശ്മീർ സന്ദർശനം നാടകമാണെന്ന യൂത്ത് ലീഗ് നേതാവിന്‍റെ പരാമർശം തള്ളി മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഏത് സാഹചര്യത്തിലാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാറിന്‍റെ പരാമർശമുണ്ടായതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശ്മീർ സന്ദർശനത്തെ കുറിച്ച് പാർട്ടിയിൽ രണ്ട് അഭിപ്രായമില്ല. ഡൽഹിയിൽ ഉണ്ടായിരുന്ന നേതാക്കൾ പെട്ടെന്ന് എടുത്ത തീരുമാനമായതിനാൽ ലീഗ് നേതാക്കളെ അറിയിച്ചിരുന്നില്ല. പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് സന്ദർശനത്തിന് അനുമതി നൽകാത്തത് തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി മീഡിയവൺ വ്യൂ പോയിന്‍റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.