തിരുവനന്തപുരം: ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും കശാപ്പുചെയ്ത കറുത്തദിനമെന്ന് കെ.പി.സി.സി പ്രസിഡൻ റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെൻറിനെ നോക്കുകുത്തിയാക്കിയുമാണ് ജമ്മു-കശ്മീര്‍ നിവാസികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നൽകുന്ന ഭരണഘടനവകുപ്പുകള്‍ എടുത്തുകളഞ്ഞത്. ഇതോടെ ഇനി വരാനിരിക്കുന്നത് അശാന്തിയുടെ നാളുകളായിരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ചില അതിര്‍ത്തിസംസ്ഥാനങ്ങളിലും ഇത്തരം ചില അവകാശങ്ങള്‍ നൽകിയിട്ടുണ്ടെങ്കിലും ജമ്മു-കശ്മീരിെൻറ പദവിയില്‍മാത്രം അഴിച്ചുപണി നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.